|    Dec 12 Tue, 2017 9:45 pm
FLASH NEWS

നോട്ട് നിരോധനം മുതലയെ കൊല്ലാന്‍ കുളം വറ്റിച്ചതുപോലെ :മന്ത്രി തോമസ് ഐസക്

Published : 6th December 2017 | Posted By: kasim kzm

കാഞ്ഞങ്ങാട്: നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം മുതലയെ കൊല്ലാന്‍ കുളം വറ്റിച്ചതു പോലെയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിപിഎം എളേരി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നില പരുങ്ങലിലാണ്. മോദിയുടെ സ്വന്തം നാട്ടില്‍ പോലും നിലനില്‍പിന് വേണ്ടി വെപ്രാളപ്പെടുകയാന്ന്. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായി പുതിയൊരു ബദല്‍ കെട്ടിപ്പെടുക്കാന്‍ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.
ഇതര സംസ്ഥാനങ്ങളില്‍ പാവങ്ങളെ ദുരിതത്തിലേക്ക് വിടുമ്പോള്‍ ഇവിടെ ഇടതു സര്‍ക്കാര്‍ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും കൂടെയാണെന്നും തോമസ് ഐസക് പറഞ്ഞു. സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, എം രാജ ഗോപാലന്‍ എംഎല്‍എ, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി പി തമ്പാന്‍, ടി വി ഗോവിന്ദന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക