|    Apr 23 Sun, 2017 7:14 pm
FLASH NEWS

‘നോട്ട് നിരോധനം മാനസിക ആരോഗ്യത്തെ ബാധിക്കുന്നു’

Published : 19th November 2016 | Posted By: SMR

കൊല്‍ക്കത്ത: കേന്ദ്രത്തിന്റെ കറന്‍സി നിരോധനം ഗ്രാമീണമേഖലയിലെ പല കച്ചവടക്കാരുടെയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മനോരോഗവിദഗ്ധര്‍. പശ്ചിമ ബംഗാളിലെ ചിലരുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിദഗ്ധര്‍ ഈ അവസ്ഥയെ അപഗ്രഥിക്കുന്നത്.
നോട്ട് നിരോധന പ്രഖ്യാപനത്തിനു ശേഷം രണ്ടുദിവസത്തിനുള്ളില്‍ ഉരുളക്കിഴങ്ങ് മൊത്തവ്യാപാരിയായ ഒരാള്‍ക്ക് താന്‍ ശേഖരിച്ചുവച്ചിരിക്കുന്ന 60 ലക്ഷത്തോളം രൂപയുടെ ഉരുളക്കിഴങ്ങ് നശിച്ചുപോകുമോ എന്ന ആശങ്ക ക്രമാതീതമായ ഉല്‍ക്കണ്ഠയായി മാറുകയും താന്‍ മരിച്ചുപോകുമോ എന്നുള്ള ഭയപ്പാടുണ്ടാക്കുകയും ചെയ്തതായി മുതിര്‍ന്ന മനോരോഗവിദഗ്ധന്‍ സഞ്ജയ് ഗാര്‍ഗ് ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ പിരിമുറുക്കം അനുഭവിക്കുന്നവരിലേറെയും മധ്യവര്‍ഗത്തില്‍പെട്ടവരാണ്. ക്രെഡിറ്റ് കാര്‍ഡ് സാര്‍വത്രികമല്ലാത്ത ഗ്രാമീണമേഖലയില്‍പ്പെട്ടവരും 500ന്റെയും 1000ന്റെയും നോട്ടുകള്‍ നേരിട്ട് കച്ചവടത്തില്‍ ക്രയവിക്രയം നടത്തുന്നവരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day