|    Nov 16 Fri, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം മണ്ടത്തരമെന്ന് മോദി സമ്മതിക്കണമെന്ന് മന്‍മോഹന്‍ സിങ്‌

Published : 7th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്്. നിരോധനം സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും ഒരു ബിസിനസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ദുരന്തസമാനമായ സാമ്പത്തിക നയമാണ് നോട്ട് നിരോധനമെന്ന് തെളിഞ്ഞിരിക്കുന്നു. സാമ്പത്തികമായും സാമൂഹികമായുമടക്കം പലതലങ്ങളില്‍ നോട്ട് നിരോധനം പ്രത്യാഘാതമുണ്ടാക്കി. സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് ദുര്‍ബല വിഭാഗങ്ങളിലും വ്യാവസായ രംഗത്തും നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ചതെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss