|    Nov 21 Tue, 2017 4:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം ബിജെപി വിരുദ്ധ കക്ഷികളെ ദുര്‍ബലമാക്കാന്‍: എസ്പി

Published : 28th November 2016 | Posted By: SMR

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് എതിര്‍ രാഷ്ട്രീയകക്ഷികളെ സാമ്പത്തികമായി ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി, നോട്ടുകള്‍ അസാധുവാക്കിയതെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി). നോട്ട് നിരോധനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ശിക്ഷിച്ച് പാഠം പഠിപ്പിക്കുമെന്നു എസ്പി ദേശീയ ഉപാധ്യക്ഷന്‍ കിരണ്‍മയ് നന്ദ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ജീവന്മരണ പോരാട്ടമാണ്. നോട്ട് അസാധുവാക്കിയതിനാല്‍, തിരഞ്ഞെടുപ്പിനായി എതിര്‍കക്ഷികള്‍ക്ക് പണം പിന്‍വലിക്കാനാവില്ലെന്നാണ് ബിജെപി കരുതിയത്. നോട്ട് അസാധുവാക്കിയ നടപടി പാര്‍ട്ടിക്ക് ആത്മഹത്യാപരമായി മാറുമെന്ന് ബിജെപി അറിയുന്നില്ല. സ്വന്തം പണത്തിനായി നീണ്ട ക്യൂവില്‍ നില്‍ക്കുന്നവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല-അദ്ദേഹം പറഞ്ഞു.
കള്ളപ്പണം തടയുന്നതിന് എസ്പി എതിരല്ല. നോട്ട് അസാധുവാക്കിയ നടപടി കാണിക്കുന്നത് സര്‍ക്കാരിന്റെ പരിചയക്കുറവാണ്. രാജ്യത്തെ അഞ്ച് ഗ്രാമങ്ങളില്‍ നാലിലും ബാങ്ക് സൗകര്യങ്ങളില്ല. ഗ്രാമീണര്‍ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് പണക്കാരെയാണ്. അസാധു നടപടി മൂലം തൊഴിലാളികള്‍ക്ക് ജോലി കിട്ടുന്നില്ല. അവര്‍ പട്ടിണിയിലാണ്. 86 ശതമാനം കറന്‍സി പിന്‍വലിക്കുമ്പോള്‍ കേന്ദ്രം ഇക്കാര്യം ചിന്തിച്ചില്ലെന്നും നന്ദ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക