|    Feb 22 Thu, 2018 2:16 pm
FLASH NEWS
Home   >  National   >  

നോട്ട് നിരോധനം : ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായ പണിമുടക്കിലേക്ക്

Published : 20th January 2017 | Posted By: G.A.G

bank

ന്യൂഡല്‍ഹി : നോട്ട് നിരോധനം മൂലമുണ്ടായ ദുരിതങ്ങള്‍ക്ക്് അറുതി വരുത്തണമെന്നാവശ്യപ്പെട്ട്് ബാങ്ക് ജീവനക്കാര്‍  പണിമുടക്കിലേക്ക്. ഫെബ്രുവരി ഏഴിന്  ദേശീയവ്യാപകമായി പണിമുടക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, (AIBEA) ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (AIBOA) , ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (BEFI) എന്നിവ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏഴര ലക്ഷത്തിലേറെ ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കുന്ന പണിമുടക്ക് ബാങ്കിങ് മേഖലയെ പൂര്‍ണമായും നിശ്ചലമാക്കും എന്നാണ് കരുതപ്പെടുന്നത്.
നോട്ട്? നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ ഉന്നയിച്ചിട്ടുള്ളത്.
നോട്ട്് നിരോധനം മൂലമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ദിവസേന പിന്‍വലിക്കാന്‍ അനുമതിയുള്ള 24000 രൂപ പോലും നല്‍കാന്‍ ആവശ്യമായ നോട്ടുകളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളതെന്ന് എഐബിഇ എ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss