|    Aug 18 Fri, 2017 4:11 pm
FLASH NEWS

‘നോട്ട് നിരോധനം പ്രവാസികള്‍ക്ക് ഇരുട്ടടിയായി’

Published : 23rd November 2016 | Posted By: SMR

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം പ്രവാസികള്‍ക്ക് ഇരുട്ടടിയായെന്ന് കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഇ ഇസ്മായില്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസി ഫെഡറേഷന്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പ്രവാസി കുടുംബങ്ങളും നോട്ട് നിരോധനം മൂലം സാമ്പത്തിക പ്രതിസന്ധിയിലായി. നോട്ടുകള്‍ പിന്‍വലിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഭ്രാന്തന്‍ തീരുമാനമാണ്. നോട്ടുകള്‍ കൃത്യമായി ബാങ്കുകള്‍ എത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച തുടരുകയാണ്. സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാണ് ഈ തീരുമാനം. ഗ്രാമീണ മേഖലയെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയാണ് സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് എല്ലാവിധ സഹായവും ചെയ്യുന്ന നരേന്ദ്രമോഡി സാധാരണക്കാരെ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഇവര്‍ക്കായി കുറഞ്ഞ നിരക്കില്‍ സ്വയംതൊഴില്‍ വായ്പകള്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍ അധ്യക്ഷത വഹിച്ചു.  സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി തമ്പി മേട്ടുതറ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എന്‍ സുകുമാരപിള്ള, പി വി സത്യനേശന്‍, ബി അന്‍സാരി, വി എം ഹരിഹരന്‍, പി ബി സുഗതന്‍, സി കെ സുരേഷ്ബാബു, നൂറുദ്ദീന്‍ കുന്നുംപുറം സംസാരിച്ചു. പി യു അബ്ദുള്‍കലാം, സീനത്ത്, ഷേര്‍ഷി, ടിറ്റോ ജോയിക്കുട്ടി, നാസര്‍കുഞ്ഞ്, തോമസ്‌കുട്ടി മാര്‍ച്ചിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക