|    Nov 15 Thu, 2018 10:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം : പ്രയോജനരഹിതമായ പിത്തലാട്ടം- പോപുലര്‍ ഫ്രണ്ട്

Published : 14th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സമ്പദ്് വ്യവസ്ഥയ്ക്കു മേല്‍ വിനാശകരമായ ആഘാതമേല്‍പിച്ച കേവലം ഒരു പിത്തലാട്ടം മാത്രമായിരുന്നു നോട്ട്് നിരോധനം എന്ന്് പോപുലര്‍ ഫ്രണ്ട്് ദേശീയ സെക്രട്ടേറിയറ്റ്് യോഗം അഭിപ്രായപ്പെട്ടു. തീരുമാനമെടുത്ത്് ഏഴു മാസം കഴിഞ്ഞിട്ടും, പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നെങ്കിലും കൈവരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി യാതൊരു തെളിവുമില്ല. നോട്ട്് നിരോധനം മൂലം കള്ളപ്പണം മൊത്തം തിരിച്ചു കൊണ്ടുവരാനാവുമെന്നും, കള്ളനോട്ടും, ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായവും അവസാനിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്്. എന്നാല്‍, പ്രഭാതം മുതല്‍ പ്രദോഷം വരെ ബാങ്കുകള്‍ക്കു മുന്നില്‍ സാധാരണ ജനങ്ങള്‍ നരകിക്കേണ്ടി വന്നതൊഴിച്ചാല്‍ മറ്റ്് പ്രയാസങ്ങളൊന്നും കൂടാതെ തന്നെ വിനിമയത്തിലുള്ള 90 ശതമാനം പണവും ബാങ്കുകളില്‍ തിരിച്ചെത്തി. നോട്ട്് നിരോധനം കൊണ്ട്് കള്ളപ്പണവും കള്ളനോട്ടും എത്രത്തോളം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു എന്നത്് സംബന്ധിച്ച ഒരു തരത്തിലുള്ള റിപോര്‍ട്ടും നല്‍കാന്‍ സര്‍ക്കാരിന്് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍, പാവപ്പെട്ടവരെയും, മധ്യവര്‍ഗത്തെയും നോട്ട്്‌നിരോധനം ഗുരുതരമായി ബാധിച്ചതായാണ്് പഠനങ്ങള്‍ വെളിവാക്കുന്നത്്. നോട്ട്് നിരോധനത്തെ തുടര്‍ന്നുള്ള മാസങ്ങളില്‍ രാജ്യത്തെ അനൗദ്യോഗിക സമ്പദ്്ഘടനയില്‍ കുത്തനെയുള്ള ഇടിവാണ്് അനുഭവപ്പെട്ടത്്. നോട്ട്് നിരോധനം കാരണമായി മാത്രം പാവപ്പെട്ട ആയിരങ്ങള്‍ക്കാണ്് തൊഴില്‍ നഷ്്ടമായത്്. വ്യാജ അവകാശവാദങ്ങളിലൂടെ നോട്ട്് നിരോധനത്തിന്റെ ആഘാതങ്ങള്‍ മറച്ചു പിടിക്കാനാണ്് സര്‍ക്കാര്‍ ശ്രമിക്കുന്നത്്. 2016-17 സാമ്പത്തിക വര്‍ഷം അന്ത്യപാദത്തില്‍, ആഭ്യന്തര വളര്‍ച്ചാ നിരക്ക്് (ജിഡിപി), മൂന്നാം പാദത്തിലെ 7.1 ശതമാനത്തില്‍ നിന്നും കൂപ്പുകുത്തി 6.1 ശതമാനമാണ്് രേഖപ്പെടുത്തിയതെന്ന്് സെന്‍ട്രല്‍ സ്്റ്റാറ്റിസ്്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (സിഎസ്്ഓ) ഈയിടെ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.  കൂടാതെ, 2015-16 സാമ്പത്തിക വര്‍ഷത്തിലെ 8 ശതമാനത്തേക്കാള്‍ താഴെയാണ്് ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി.  ഈ വളര്‍ച്ചാനിരക്കുകള്‍ തന്നെ, കൃത്രിമമായി തട്ടിക്കൂട്ടിയവയാണെന്ന്് ആരോപിക്കപ്പെടുന്നുമുണ്ട്്. കര്‍ഷകരുടെ ദുരിതത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയില്‍ യോഗം അഗാധമായ അമര്‍ഷം രേഖപ്പെടുത്തി.  തങ്ങളുടെ കടബാധ്യതകള്‍ വീട്ടാനാവതെ ആയിരക്കണക്കിന്് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍, അതിസമ്പന്നരായ കോര്‍പറേറ്റുകള്‍ക്ക്് മാത്രമാണ്് ബാങ്കുകളില്‍ നിന്നും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും കടാശ്വാസം ലഭിക്കുന്നത്്. മധ്യപ്രദേശ്്, മഹാരാഷ്്ട്ര തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്്ഥാനങ്ങളില്‍ കര്‍ഷകരുടെ ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ അതിക്രൂരമായ രീതികളുപയോഗിച്ചാണ്് നേരിടുന്നത്്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കും, അവരുടെ പ്രക്ഷോഭങ്ങള്‍ക്കും യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ്് ചെയര്‍മാന്‍ ഒ എം എ സലാം, ജനറല്‍ സെക്രട്ടറി എം മുഹമ്മദ്് അലി ജിന്ന, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ ഇ എം അബ്്ദുര്‍റഹ്്മാന്‍, അബ്്ദുല്‍ വാഹിദ്് സേട്ട്്, കെ എം ശരീഫ്് എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss