|    Apr 26 Wed, 2017 7:39 am
FLASH NEWS

നോട്ട് നിരോധനം പുതുജീവന്‍ നല്‍കിയത് പോസ്റ്റല്‍വകുപ്പിന്

Published : 14th November 2016 | Posted By: SMR

തൃശൂര്‍: നോട്ട് നിരോധനത്തിലൂടെ നാടും നാട്ടുകാരും പ്രതിസന്ധിയിലാണെങ്കിലും പോസ്റ്റല്‍വകുപ്പിന് മാത്രം അത് അങ്ങനെയല്ല. നോട്ടുതന്നെ പണിയില്‍ മണ്‍മറഞ്ഞു പോയ പ്രതാപകാലം തിരിച്ചെടുക്കുകയാണ് ഇന്ത്യന്‍ പോസ്റ്റല്‍ സംവിധാനം. മൊബൈല്‍ ഫോണിന്റെയും പിന്നെ സോഷ്യല്‍ മീഡിയകളുടെയും കടന്നുവരവ് ഇന്ത്യന്‍ പോസ്റ്റല്‍ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. നീണ്ട ഇടവേളക്കു ശേഷം രാജ്യത്തെ പോസ്റ്റ് ഓഫിസുകള്‍ വീണ്ടും സജീവമായി. 500ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ  നോട്ടുകള്‍  മാറിയെടുക്കാന്‍ ബാങ്കുകളേക്കാള്‍ പോസ്റ്റ് ഓഫിസുകളെയാണ്  സാധാരണക്കാര്‍ ആശ്രയിക്കുന്നത്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലെ പോസ്റ്റ്  ഓഫിസുകള്‍ പണം മാറാനെത്തിയവരെ കൊണ്ട്  നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ പല ബാങ്കുകളിലും മണിക്കൂറുകള്‍ നീളുന്ന വരിയില്‍ നിന്ന് രക്ഷപെട്ടാണ് പലരും പോസ്റ്റ് ഓഫിസുകളിലെത്തുന്നത്. പണം മാറിയെടുക്കാന്‍ പോസ്റ്റ് ഓഫിസിലെത്തുന്നത് ഭൂരിഭാഗവും സാധാരണക്കാരാണ് . ഇതിനു പുറമേ പെന്‍ഷന്‍ പദ്ധതിയായ ജീവന്‍ പ്രധാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും ജനങ്ങളെത്തുന്നത് ജീവനക്കാരെയും  ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ജനങ്ങളുടെ തിരക്ക് കാരണം പോസ്റ്റ് ഓഫിസുകളില്‍ പണംമാറി നല്‍കാനായി  പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ബാങ്കുകളിലെ പോലെ 4000 രൂപയാണ് പോസ്റ്റ് ഓഫിസുകളിലും മാറി നല്‍കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day