|    Nov 21 Wed, 2018 9:58 am
FLASH NEWS

നോട്ട് നിരോധനം: ജില്ലയില്‍ പ്രതിഷേധം അലയടിച്ചു

Published : 9th November 2017 | Posted By: fsq

 
നേട്ടമുണ്ടാക്കിയത് മുതലാളിത്ത കേന്ദ്രീകൃത ശക്തികള്‍: എസ്ഡിപിഐ പത്തനംതിട്ട: നോട്ട് നിരോധനത്തിന്റെ നേട്ടം കൊയ്തത് മുതലാളിത്വ കേന്ദ്രീകൃത ശക്തികളാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍ പറഞ്ഞു. നവംബര്‍ എട്ട് വിചാരണാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നത് സധാരണ ജനങ്ങളാണ്. നോട്ട് നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു കാര്യവും ഇതുവരെ നടപ്പാക്കിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ്, അറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സാലിം, ജനറല്‍ സെക്രട്ടറി സി പി നസീര്‍, സെക്രട്ടറി നാസര്‍, തിരുവല്ല മണ്ഡലം പ്രസിഡന്റ് താജുദ്ദീന്‍ നിരണം, ജനറല്‍ സെക്രട്ടറി സിയാദ്, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം ഷാജി അയത്തിക്കോണില്‍, എസ്ഡിറ്റിയു ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി പാറല്‍ സംസാരിച്ചു.
രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി:കെ ശിവദാസന്‍ നായര്‍പത്തനംതിട്ട: രാജ്യം സാമ്പത്തിക അരാജകത്വത്തിലേക്ക് മാറിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം നരേന്ദ്രമോദിക്കും ബിജെപിക്കുമാണെന്ന് അഡ്വ. കെ ശിവദാസന്‍ നായര്‍ പറഞ്ഞു. നോട്ടു നിരോധനത്തിന്റെ ഒരു വര്‍ഷത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ച കരിദിനത്തോടനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയും രാജ്യത്തിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, കെ കെ റോയിസണ്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ ജാസിംകുട്ടി, എം സി ഷെറീഫ്, എം എസ് പ്രകാശ്, സോജി മെഴുവേലി, വിനീത അനില്‍, ബോധേശ്വരപണിക്കര്‍, റെജി പൂവത്തൂര്‍, ബ്ലോക്ക് പ്രസിഡന്റ് വല്‍സണ്‍ റ്റി കോശി, അനീഷ് പരിക്കണ്ണമല, അന്‍സര്‍ മുഹമ്മദ്, റന്നീസ് മുഹമ്മദ്, അബ്ദുള്‍ കലാം ആസാദ്, അഫ്‌സല്‍ വി ഷേക്ക് സംസാരിച്ചു.
എല്‍ഡിഎഫ് പ്രതിഷേധമാര്‍ച്ചും ധര്‍ണയും
പത്തനംതിട്ട: നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്ബിഐയിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനക്കര രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കെ പി ഉദയഭാനു അധ്യക്ഷത വഹിച്ചു. അലക്‌സ് കണ്ണമ്മല, എ പി ജയന്‍, രാജു ഏബ്രഹാം എംഎല്‍എ, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ആര്‍ ഉണ്ണികൃഷ്ണപി, കെ അനന്തഗോപന്‍, മാത്യൂസ് ജോര്‍ജ്, പി പി ജോര്‍ജ്കുട്ടി, കെ ഐ ജോസഫ്, എം ജെ രാജു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss