|    Dec 15 Sat, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം ചരിത്രപരമായ പരാജയം: മന്‍മോഹന്‍ സിങ്‌

Published : 22nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും നോട്ട് നിരോധന തീരുമാനം ചരിത്രപരമായ പരാജയം തന്നെയായിരുന്നുവെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എന്തെല്ലാം ലക്ഷ്യങ്ങള്‍ അവകാശപ്പെട്ടാണോ നോട്ടുകള്‍ നിരോധിച്ചത്, അവ കൈവരിക്കുന്നതില്‍ നടപടി പൂര്‍ണമായും പരാജയപ്പെട്ടു.
നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മള്‍ അനുഭവിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. മധ്യപ്രദേശ് ഇന്ത്യയുടെ ഹൃദയമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വേരുകളും ഇവിടത്തെ ജനങ്ങളുമായി പാര്‍ട്ടിക്ക് വേര്‍പിരിയാത്ത ബന്ധമാണുള്ളതെന്നും പറഞ്ഞ അദ്ദേഹം, ജനങ്ങളെല്ലാം ബിജെപിയെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അധികാരത്തിലെത്തിയാല്‍ ഓരോ വര്‍ഷവും രണ്ടു കോടി യുവാക്കള്‍ക്കു തൊഴില്‍ നല്‍കുമെന്നു വാഗ്ദാനം ചെയ്ത മോദിയുടെ വാക്കുകള്‍ ഒരു സ്വപ്‌നമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. 2017 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ ലേബര്‍ ബ്യൂറോ സര്‍വേ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാത്തതു ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം മനസ്സിലാവുമെന്നതിനാലാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു. 2018 ഫെബ്രുവരിയില്‍ മധ്യപ്രദേശില്‍ 738 പ്യൂണ്‍ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദധാരികളും നിയമബിരുദധാരികളും അടങ്ങിയ 2,81,000 പേരാണ് അപേക്ഷ നല്‍കിയതെന്നത് ഇക്കാര്യം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss