|    Jun 22 Thu, 2017 5:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം: കേന്ദ്രത്തിന്റെ ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം നാളെ

Published : 22nd November 2016 | Posted By: SMR

dc-cover-lo08av95nbv8mfjvmmbaf25qg2-20160310032009-medi

ന്യൂഡല്‍ഹി: 1000, 500 നോട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച എല്ലാ ഹരജികളും ഒരു ഹൈക്കോടതിയിലോക്കോ സുപ്രിംകോടതിയിലേക്കോ മാറ്റണമെന്നഭ്യര്‍ഥിച്ച് കേന്ദ്രം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നാളെ വാദംകേള്‍ക്കും. കഴിഞ്ഞ തവണ നടന്ന വാദത്തിനിടെ സുപ്രിംകോടതി നിര്‍ദേശിച്ചതനുസരിച്ചാണ് കേന്ദ്രം കേസ് കീഴ്‌ക്കോടതികളില്‍നിന്ന് മാറ്റാനുള്ള ഹരജി സമര്‍പ്പിച്ചതെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകള്‍ വ്യത്യസ്ത കോടതികള്‍ പരിഗണിക്കുന്നത് വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കേന്ദ്രം ബോധിപ്പിച്ചിരുന്നു. നോട്ട് പിന്‍വലിച്ച നടപടികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നു സുപ്രിംകോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. കേസുകള്‍ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക