|    Feb 27 Mon, 2017 2:48 pm
FLASH NEWS

നോട്ട് നിരോധനം: കേന്ദ്രം നുണ പറഞ്ഞു

Published : 10th January 2017 | Posted By: Navas Ali kn

rbi

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനപ്രകാരമാണ് 500, 1000 രൂപാനോട്ടുകള്‍ പിന്‍വലിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കള്ളമായിരുന്നുവെന്ന് വ്യക്തമായി. പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ കമ്മിറ്റി മുന്‍പാകെ കഴിഞ്ഞ മാസം അവസാനം റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച വിശദീകരണ കുറിപ്പിലാണ് കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം റിസര്‍വ്വ് ബാങ്കിനെ അറിയിച്ചതെന്നാണ് വ്യക്തമാക്കിയത്. നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന്റെ തലേ ദിവസമാണ് കേന്ദ്രം ഈ വിവരം റിസര്‍വ്വ് ബാങ്കിനെ അറിയിച്ചതെന്നും ഒരു ദേശീയ ദിനപ്പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നായിരുന്നു കേസ്രര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചിരുന്നത്. നോട്ട് പിന്‍വലിച്ച് എട്ടു ദിവസം കഴിഞ്ഞതിന് ശേഷം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയുഷ് ഗോയലാണ് ഇക്കാര്യം സഭയെ അറിയിച്ചത്. 500, 1000 രൂപാനോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത് റിസര്‍വ്വ് ബാങ്കാണെന്നും അവര്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും റിസര്‍വ്വ് ബാങ്കിന്റെ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്നുമാണ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ കള്ളം പറയുകയാണ് ചെയ്തതെന്ന് തെളിഞ്ഞിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 326 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day