|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം ഏറ്റവും വലിയ അഴിമതി: രാഹുല്‍

Published : 17th November 2018 | Posted By: kasim kzm

സാഗര്‍: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഷ്ടപ്പെട്ടുണ്ടാക്കിയ പണം പാവങ്ങളില്‍ നിന്നു കവര്‍ന്ന് ഏതാനും ധനവാന്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയെന്ന് അതു തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നോ അഴിമതി തടയുമെന്നോ മോദി ഇപ്പോള്‍ പറയുന്നില്ല. താന്‍ കാവല്‍ക്കാരനാണെന്ന് മോദി പറയുന്നുവെങ്കില്‍ ജനങ്ങള്‍ കാവല്‍ക്കാരന്‍ കള്ളനെന്നു പ്രതികരിക്കും. വ്യോമസേനയെ അറിയിക്കാതെയാണ് 526 കോടി രൂപ വീതം വിലവരുന്ന 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള റഫേല്‍ കരാര്‍ മോദി റദ്ദാക്കിയത്. കരാറില്‍ അനില്‍ അംബാനിയെ ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് പറഞ്ഞിരുന്നു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് 30,000 കോടി രൂപയാണ് അനില്‍ അംബാനിക്ക് മോദി നല്‍കിയത്. ഇതാണു രാജ്യത്തിന്റെ കാവല്‍ക്കാരന്‍ നിര്‍വഹിച്ചത്.
ജനങ്ങളുടെ പണംകൊണ്ട് രാജ്യം വിടാന്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങിയപ്പോലുള്ളവരെ മോദി അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss