|    Dec 18 Mon, 2017 2:21 pm
Home   >  National   >  

നോട്ട് നിരോധനം ആസൂത്രിതമായ കൊള്ളയും വിവരക്കേടുമെന്ന് മന്‍മോഹന്‍ സിങ്

Published : 24th November 2016 | Posted By: mi.ptk

manmohan-singh

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ദനുമായ മന്‍മോഹന്‍സിങ് രാജ്യസഭയില്‍. നോട്ട് അസാധുവാക്കല്‍ തീരുമാനം ആസൂത്രിതമായ കൊള്ളയും നിയമാനുസൃതമാക്കപ്പെട്ട വിവരക്കേടുമാണെന്ന് വിശേഷിപ്പിച്ച മന്‍മോഹന്‍ സിങ് തീരുമാനം രാജ്യത്തെ കറന്‍സിയിന്‍മേലും ബാങ്കിങ് സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. തീരുമാനം ചരിത്രപരമായ ദുര്‍ഭരണമാണെന്നും സിങ് ആരോപിച്ചു.
സര്‍ക്കാരിന്റെ നടപടി കൃഷി, ചെറുകിട വ്യവസായം എന്നിവയെ സാരമായി ബാധിക്കും. 50 ദിവസത്തെ സമയമാണ് പ്രധാനമന്ത്രി ചോദിച്ചിട്ടുള്ളതെങ്കിലും ഈ ദിവസം പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ദുരിതപൂര്‍ണമായ കാലയളവാണ്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളും ആവലാതികളും കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് നിക്ഷേപിച്ച പണം പിന്‍വലിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഏതെങ്കിലും രാജ്യം ലോകത്തുണ്ടോ എന്ന് പ്രധാനമന്ത്രി പറയണംമന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.
നേരത്തേ, സഭയില്‍ ഈ വിഷയത്തില്‍ സംസാരിക്കാന്‍ തുനിഞ്ഞ മന്‍മോഹന്‍ സിങിനെ ധനകാര്യ മന്ത്രിയും ഭരണകക്ഷി നേതാക്കളും വിലക്കാന്‍ ശ്രമിച്ചത് ഒച്ചപ്പാടുണ്ടാക്കി.
മന്‍മോഹന്‍ സിങ് സഭയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഗുലാം നബി ആസാദ് അറിയിച്ചപ്പോള്‍ നോട്ട് അസാദുവാക്കലിനെ കുറിച്ചാണെങ്കില്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ ചര്‍ച്ച തുടരട്ടെയെന്നും ആരും ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പ്രതിപക്ഷത്ത് നിന്ന് ആരും സംസാരിക്കേണ്ടതില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജയ്റ്റ്‌ലിയുടേത് നാണം കെട്ട നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss