|    Nov 25 Sat, 2017 9:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനംഹരജികള്‍ കോടതി വെള്ളിയാഴ്ച പരിഗണിക്കും

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെക്കുറിച്ചുള്ള ഹരജികളെല്ലാം വെള്ളിയാഴ്ച പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. മറ്റു ബാങ്കുകളെപ്പോലെ പണമിടപാട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 14 സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജിയും ഡല്‍ഹിയിലെ ബിജെപി വക്താവും സുപ്രിംകോടതി അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നോട്ട് അസാധുവാക്കിയതിനെ അനുകൂലിച്ചു സമര്‍പ്പിച്ച ഹരജിയും മറ്റു ഹരജികളോടൊപ്പം പരിഗണിക്കാനാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനിച്ചത്.
അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിച്ച റിസര്‍വ് ബാങ്കിന്റെ നടപടി വിവേചനപരമാണെന്നും റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് സഹകരണ ബാങ്കുകളെന്നും കേരളത്തിലെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
പഴയ നോട്ടുകള്‍ മാറാന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയും ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നത് വിവേചനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. നോട്ടുകള്‍ നിരോധിച്ചത് അഴിമതി, കള്ളപ്പണം തുടങ്ങിയവയെ തടുക്കാനും ഭീകരവാദ പ്രവര്‍ത്തനം നിരോധിക്കാനുമാണെന്നാണ് ബിജെപി വക്താവ് സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള സഹകരണ ബാങ്കുകളടക്കമുള്ളവര്‍ നല്‍കിയ ഹരജികളും അന്നേ ദിവസം പരിഗണിക്കുന്നുണ്ട്. പുതുതലമുറ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും 500, 1000 രൂപനോട്ടുകള്‍ മാറി നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാത്രം ഇടപാട് നടത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് വിവേചനപരമാണെന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക