|    Apr 23 Sun, 2017 11:12 pm
FLASH NEWS

നോട്ട് നിരോധനം:ജനഹിതം തേടി നരേന്ദ്ര മോദി

Published : 22nd November 2016 | Posted By: mi.ptk

narendra-modi

ന്യൂഡല്‍ഹി:രാജ്യത്ത് 500,1000 നോട്ടുകള്‍ നിരോധിച്ച് 14 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ജനഹിതമറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.
നരേന്ദ്ര മോദി ആപ്ലിക്കേഷനിലാണ് (NM App)പൊതുജനങ്ങള്‍ക്കായി സര്‍വ്വേ പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് കള്ളപ്പണം നിലവിലുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പോരാടി അവ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ടെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടോ, ഇതിന്റെ ഭാഗമായി നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ സാരമായി കാണുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം ഏട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, നികുതി വെട്ടിപ്പും കള്ളപ്പണവും തടയാനാകുമെന്ന സഹായകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

 

modi-app

jan-ki-baat

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day