|    Feb 24 Fri, 2017 7:22 am

നോട്ട് ദുരിതം 13ാം ദിവസത്തിലേക്ക്; നട്ടെല്ല് ഒടിഞ്ഞ് ജനങ്ങള്‍

Published : 22nd November 2016 | Posted By: SMR

കോഴിക്കോട്: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ദുരിതം 13ാം- ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജനങ്ങളുടെ നട്ടെല്ലൊടിയുകയാണ്. ജീവിത കാലം മുഴുവന്‍ സമ്പാദിച്ച പണത്തിനായി അധികൃതരുടെ മുന്നില്‍ യാചിക്കുന്ന രംഗമാണ്  ബാങ്കുകള്‍ക്ക് മുന്നില്‍ കാണുന്നത്. കുപ്പിവെള്ളവും, ഉച്ച ഭക്ഷണവുമായാണ് നഗരത്തിലെ ബാങ്കുകള്‍ക്കു മുന്നില്‍ പലരും എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്. പണമില്ലാത്തതിനാല്‍  മുഴു പട്ടിണിയിലേക്കാണ്  ഇവര്‍ നീങ്ങുന്നത്്. തൊഴിലാളികളില്‍ കൂടുതല്‍ പേര്‍ക്കും സ്വന്തം വീടുകളിലേക്ക് പണമയക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ഇന്നലെ കോഴിക്കോട് എസ് ബി ഐക്ക് മുന്നില്‍ വന്ന് മടങ്ങിയത്.  ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്നവരുടെ തിരക്കിനും കുറവില്ല. ദിനം പ്രതി ടോക്കണ്‍ അടിസ്ഥാനത്തിലാണ് മിക്ക ബാങ്കുകളും നോട്ടുകള്‍ മാറി നല്‍കുന്നത്. എന്നാല്‍ ഇവിടങ്ങളിലെ തിരക്കിന് യാതൊരു കുറവും വന്നിട്ടില്ല. കൂലിപ്പണിയെടുത്ത് ജീവിക്കുന്നവര്‍ രണ്ട് ദിവസത്തെ കൂലി മാറ്റിയെടുക്കാന്‍ മൂന്നാമത്തെ ദിവസം പണിക്ക് പോവാതെ ബാങ്കില്‍ വരി നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് 13 ദിവസം പിന്നിട്ടിട്ടും പ്രതിസന്ധി മറികടക്കാന്‍ വേണ്ടത്ര 100ന്റെ നോട്ടുകളോ 500ന്റെ പുതിയ നോട്ടുകളോ ജില്ലയിലെ ഒരു ബാങ്കിലും തിങ്കളാഴ്ചയും എത്തിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കിലെത്തുന്നവര്‍ക്ക് 1000 രൂപക്ക് പകരമായി 10രൂപയുടെ നോട്ടുകളാണ് ചില ബാങ്കില്‍ നിന്നും നല്‍കിയിരുന്നത്. നോട്ട്്് മാറാനും പണം പിന്‍വലിക്കാനും എത്തുന്നവര്‍ക്ക്്് സഹായ ഹസ്തവുമായി ഇന്നലെ കോഴിക്കോട്്് എസ്്് ബി ഐക്കു മുന്നില്‍ പ്രവര്‍ത്തനമാരംഭിച്ച നിയമ വിദ്യാര്‍ഥികളുടെ ഹെല്‍പ്പ് ഡെസ്‌ക്ക്് പ്രവര്‍ത്തനം ഏറെ ആശ്വാസമായി. കോഴിക്കോട് ഭവന്‍സ് കോളേജ്,കോഴിക്കോട് ലോ കോളേജ്, ജില്ലാ ലീഗല്‍ സര്‍വ്വീസ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ്്് ഹെല്‍പ്പ്്് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്്. ബിനോയി അഗസ്റ്റ്യന്‍,സിഎം ജംഷീര്‍,എംജെ അലന്‍,രമ്യ എന്നിവരാണ് നേതൃത്വം നല്‍കി വരുന്നത്്. ആദായ നികുതി ഓഫിസിന് മുന്നിലെ സമരം ഇന്നലെയും തുടര്‍ന്നു. തിങ്കളാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി, എന്‍ സി പി, ഐ എന്‍ എല്‍, ജോയിന്റ്്് കൗണ്‍സില്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ആദായനികുതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ എല്ലിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ദേശിയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേബര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.സിഎച്ച്് ഹമീദ് മാസ്്്്റ്റര്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക