|    Jun 23 Fri, 2017 10:35 am
FLASH NEWS

നോട്ട് തട്ടിപ്പിനെത്തിയവര്‍ പോലിസിനെ കണ്ട് ഓടിരക്ഷപ്പെട്ടു

Published : 2nd December 2016 | Posted By: SMR

പയ്യന്നൂര്‍: സ്വദേശത്തേക്ക് പണമയക്കാനെത്തിയ ഇതരസംസ്ഥാനക്കാരായ രണ്ടു ഹോട്ടല്‍ തൊഴിലാളികളെ കബളിപ്പിച്ചു പണംതട്ടാനെത്തിയവര്‍ പോലിസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ എസ്ബിഐ പയ്യന്നൂര്‍ ശാഖയിലാണു സംഭവം. ടൗണിലെ ഹോട്ടല്‍ തൊഴിലാളികളും ബംഗാള്‍ സ്വദേശികളുമായ ദില്‍ദാര്‍ അലി, സുരേന്ദ്രകുമാര്‍ എന്നിവരെ കെണിയിലാക്കാന്‍ നടത്തിയ യുവാക്കളുടെ ശ്രമമാണ് പാളിയത്. വീട്ടിലേക്കു പണമയയ്ക്കാനായി ബാങ്കിലെത്തിയതായിരുന്നു ഹോട്ടല്‍ തൊഴിലാളികള്‍.ഇവരുടെ സമീപമെത്തിയ യുവാക്കള്‍ ഇവരുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്കില്‍ അടക്കുന്നതിന് പകരം അമ്പതിനായിരം രൂപയുടെ അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ടുകെട്ട് നല്‍കാമെന്നും പകരം 35,000 രൂപ നല്‍കിയാല്‍ മതിയെന്നും പറയുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തൊഴിലാളികള്‍ അടുത്തുള്ളവരോട് വിവരം പറഞ്ഞു. തുടര്‍ന്ന് രണ്ടംഗ സംഘം ഓടി രക്ഷപ്പെട്ടു. പിന്തുടര്‍ന്ന ഹോട്ടല്‍ തൊഴിലാളികള്‍ ബികെഎം ജങ്ഷന്‍ വരെ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക