|    Aug 17 Thu, 2017 5:17 pm
FLASH NEWS

നോട്ട് ക്ഷാമം പരിഹരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ കിയോസ്‌ക് സംവിധാനം

Published : 19th November 2016 | Posted By: SMR

പാലക്കാട്: നോട്ട് ക്ഷാമം പരിഹരിക്കാന്‍ ജില്ലയിലെ 30 അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ എടിഎം മാതൃകയിലുള്ള കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തി. ഉണ്യാല്‍, കുളപ്പറമ്പ്, അലനെല്ലൂര്‍, ചെര്‍പ്പുളശ്ശേരി ടൗണ്‍, ശ്രീകൃഷ്ണപുരം ഗവ.ആശുപത്രി ജങ്ഷന്‍, പള്ളിക്കുന്ന്, കരിമ്പ, തേനൂര്‍, പത്തിരിപ്പാല, കിണാവല്ലൂര്‍, പട്ടത്തലച്ചി, എരിമയൂര്‍, ആലത്തൂര്‍ സ്വാതി ജങ്ഷന്‍, കല്ലേപ്പുള്ളി, മന്തക്കാട്, പനമണ്ണ, പട്ടാമ്പി ടൗണ്‍, തൃത്താല എന്നിവിടങ്ങളില്‍ എസ്ബിടിയുടേയും നന്ദന്‍കിഴായ, അകത്തേത്തറ, മുട്ടിക്കുളങ്ങര, കേരളശ്ശേരി, ആറങ്ങോട്ടുകര, വട്ടേനാട്, അണിക്കോട് ജങ്ഷന്‍, എന്നിവിടങ്ങളില്‍ എസ്ബിഐയുടേയും ചെത്തല്ലൂര്‍ ബാങ്ക്, നാട്ടുകല്‍, ആശുപത്രിപ്പടി, വടവന്നൂര്‍, കാളത്തോട്ടം പിഎച്ച്‌സി എന്നിവിടങ്ങളില്‍ വിജയ ബാങ്കിന്റെയും അമ്പലപ്പാറ, കൊടുമ്പ് എന്നിവിടങ്ങളില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെയും സഹകരണത്തോടെയാണ് കിയോസ്‌ക് സേവനം. ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് വിരലടയാളം പതിപ്പിച്ച് പണം പിന്‍വലിക്കാമെന്ന് പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക