|    Jun 20 Wed, 2018 9:35 am

നോട്ട് അസാധുവാക്കല്‍: വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി ഫിനാന്‍സ് മാഫിയ; എസ്പിക്കു പരാതി നല്‍കി

Published : 21st November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: മൈക്രോ ഫിനാന്‍സുകളില്‍ നിന്നു പണമെടുത്ത വീട്ടമ്മമാരെ മാഫിയ സംഘങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. ചിറക്കടവ് സ്വദേശിനികളായ വീട്ടമ്മമാര്‍ക്കാണ് പണമിടപാടുമായി ബന്ധപ്പെട്ട മാഫിയ സംഘത്തിന്റെ ഭീഷണി നേരിടുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നു കടമെടുത്ത പണം തിരികെ അടയക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ മൈകോ ഫിനാന്‍സ് ജീവനക്കാര്‍ വീടുകളിലെത്തുന്നത്.ഈ സ്ഥാപനങ്ങള്‍ നിയമാനുസൃതമല്ല പ്രവര്‍ത്തിക്കുന്നതെന്നു പരക്കെ ആക്ഷേപമുണ്ട്. കറുകച്ചാലിലും കാഞ്ഞിരപ്പള്ളിയിലും പൊന്‍കുന്നത്തും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസാഫ്, എല്‍ ആന്റ് ടി, എസ്‌കെഎസ് എന്നീ പേരുകളുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപന മാണ് ഭീഷണിപ്പെടുത്തുന്നത്. ഒരോ പഞ്ചായത്തിലെയും ഓരോ വാര്‍ഡിലും 20, 25 പേര്‍ വീതമുള്ള ഗ്രൂപ്പുകളുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഗ്രൂപ്പില്‍പ്പെട്ട രണ്ടു പേരെ ലീഡറാക്കും. ഇവരില്‍ നിന്നു ആധാര്‍ കാര്‍ഡിന്റെ കോപ്പി, ഐഡി കാര്‍ഡ് കോപ്പി, രണ്ട് ഫോട്ടോ എന്നിവ വാങ്ങി ഗ്രൂരുപ്പിലുള്ളവരില്‍ നിന്നുള്ള ആളുടെ ജാമ്യത്തില്‍ ആളൊന്നിന് 20,000, 35,000 ഇവര്‍ക്ക് നല്‍കും. ആദ്യം 400 രുപ പിടിക്കും പിന്നീട് 51 ആഴ്ചകളായി തവണ തെറ്റാതെ കൃത്യമായി 440 രുപ വച്ച് അടയ്ക്കണം.നോട്ട് അസാധുവാക്കിയതോടെ കൂലിപ്പണി ഇല്ലാത്തതിനെ തുടര്‍ന്ന് വരുമാനം മുടങ്ങിയ വനിതകള്‍ ആഴ്ചകള്‍ തോറും കൃത്യമായി അടച്ചുവന്ന തവണകള്‍ മുടങ്ങാന്‍ തുടങ്ങി. ഇതോടെ ഫിനാന്‍സ് പിരിവിനെത്തുന്നവര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.വീട്ടമ്മമാര്‍ തവണതെറ്റാതെ അടച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് നോട്ടിന്റെ പ്രതിസന്ധി കഴിഞ്ഞ് പണമടക്കാമെന്ന പരിഗണന നല്‍കാതെ നിരന്തരം പല രീതിയിലുള്ള ഭീഷണികള്‍ മുഴക്കുന്നതായി വീട്ടമ്മമാര്‍ ചൂണ്ടിക്കാട്ടുന്നു.പണം തന്നില്ലങ്കില്‍ നവ മാധ്യമങ്ങളില്‍ കൂടി സ്ത്രീകളുടെ ഫോട്ടോ പ്രചരിക്കുമെന്ന തരത്തിലുള്ള ഭീഷണികളാണു സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം മൈക്രോ  ഫിനാന്‍സിലെ ജീവനക്കാര്‍ ഇവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊന്‍കുന്നം പോലിസിനു പരാതി നല്‍കി. പോലിസെത്തിയാണ് ഇവരെ പറഞ്ഞയച്ചത്. എംഎല്‍എയെ വിവരം അറിയിച്ചതിനുസരിച്ച് ഇവരുമായി സംസാരിച്ചെങ്കിലും ഇവര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ഡോ. എന്‍ ജയരാജ് എംഎല്‍എഅറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss