|    Feb 24 Fri, 2017 4:33 pm
FLASH NEWS

നോട്ട് അസാധുവാക്കല്‍; വിവിധ സംഘടനകള്‍ ആര്‍ബിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

Published : 15th November 2016 | Posted By: SMR

കൊച്ചി: നോട്ട് അസാധുവാക്കി ജനജീവിതം സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചിയിലെ ഓഫിസിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി. എസ്ഡിപിഐയുടെ മാര്‍ച്ച് ഇന്ന് നടക്കും.
ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട്(ജേക്കബ്), വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുള്‍പ്പെടെയുള്ള യുവജന സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് റിസര്‍വ് ബാങ്കിന് സമീപം പോലിസ് തടഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലിസുമായി സംഘര്‍ഷത്തില്‍ കലാശിച്ചു. എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനന്തലാലിന്റ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി.
ഡിവൈഎഫ്‌ഐ എറണാകുളം വൈറ്റില ബ്ലോക്ക് കമ്മിറ്റികള്‍ സംയുക്തമായിട്ടായിരുന്നു മാര്‍ച്ച് നടത്തിയത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട്(ജേക്കബ്)ന്റെ നേതൃത്വത്തില്‍ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്ട്രറി കെ ജി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംസ്ഥാന സമിതിയംഗം ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു.
നരേന്ദ്ര മോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക