|    Jun 23 Fri, 2017 10:40 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

നോട്ട് അസാധുവാക്കല്‍ മരുന്ന് ലഭ്യതയെ ബാധിച്ചു- എകെസിഡിഎ

Published : 22nd November 2016 | Posted By: SMR

കൊച്ചി: നോട്ട്അസാധുവാക്കല്‍   നടപടി ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യതയെ   ബാധിക്കുന്നുവെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍(എകെസിഡിഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതു മുതല്‍ ഔഷധ മൊത്ത വ്യാപാരികള്‍ക്ക് ,നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള  റീട്ടെയില്‍ വ്യാപാര മേഖലയില്‍ നിന്നും ആശുപത്രികളില്‍ നിന്നും വിതരണം ചെയ്ത മരുന്നുകളുടെ തുകകള്‍ കിട്ടാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുമായി  വരുന്നവരില്‍ നിന്ന്  മരുന്നുകളുടെ വിലയായി അസാധുവാക്കിയ നോട്ടുകള്‍ ഈ മാസം 24 വരെ വാങ്ങാം.എന്നാല്‍ മൊത്ത വ്യാപാരികള്‍ക്ക് ഇത് നല്‍കുവാന്‍ അവര്‍ക്കാകില്ല.85 ശതമാനം റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകളും ഗ്രാമീണ യിലാണ്.അവരില്‍ ഭൂരിഭാഗവും സഹകരണബാങ്കുകളില്‍ കൂടി വ്യാപാര ഇടപാടുകള്‍ നടത്തുന്നവരാകള്‍ക്ക് ഇടക്കാല വായ്പ ലഭിക്കാനുള്ള സാധ്യതയും ഇല്ല. ഔഷധ നിര്‍മാതാക്കളോട് ഡിസംബര്‍ 15 വരെ വാങ്ങുന്ന മരുന്നുകള്‍ക്ക് 21 ദിവസത്തെ അധിക ക്രെഡിറ്റ് കാലാവധി അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് എകെസിഡിഎ ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും  നിവേദനം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക