|    May 1 Mon, 2017 7:57 am

നോട്ട് അസാധുവാക്കല്‍: പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ പ്രതിഷേധിക്കും: മമത

Published : 29th November 2016 | Posted By: SMR

കൊല്‍ക്കത്ത: നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 500, 1000 രൂപയുടെ കറന്‍സി നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ മോദി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.
രാജ്യം മുഴുവന്‍ കറന്‍സി നിരോധനത്തെ തുടര്‍ന്ന് കഷ്ടപ്പെടുകയാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പണമില്ല. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ കാരണം 70ഓളം പേര്‍ മരിച്ചു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദി സുഖമായി ഉറങ്ങുകയും രാജ്യം പണരഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്തണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു- കൊല്‍ക്കത്തയില്‍ ഒരു പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു.
രാജ്യത്ത് ഗ്രാമീണമേഖലയിലെ ഭൂരിപക്ഷം പേര്‍ക്കും ബാങ്ക് അക്കൗണ്ടില്ല. തീരുമാനത്തിനും അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കും എതിരേ അവസാനം വരെ പൊരുതുമെന്നും അവര്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day