|    Feb 26 Sun, 2017 2:19 am
FLASH NEWS

നോട്ട് അസാധുവാക്കല്‍: നരേന്ദ്രമോദിയുടേത് ഭ്രാന്തന്‍ പ്രഖ്യാപനമെന്ന് എംപി

Published : 14th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: രാജ്യത്തിന്റെ ചരിത്രത്തിലുണ്ടാവാത്ത രീതിയിലുള്ള ഭ്രാന്തന്‍ പ്രഖ്യാപനമാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കലിലൂടെ മോദി നടത്തിയതെന്ന് എം ഐ ഷാനവാസ് എംപി. എതിരേ സംസാരിക്കുന്നവരെ കള്ളപ്പണക്കാരായി ചിത്രീകരിക്കുകയാണ്. സാധാരണക്കാര്‍ക്കെതിരായ രാഷ്ട്രീയ കസര്‍ത്താണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിക്കലിലൂടെ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓള്‍ കേരളാ ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ട്രേഡ് യൂനിയന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റും കെപിസിസി ജനറന്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ അബ്ദുറഹ്മാന്‍, അഡ്വ. തമ്പാന്‍ തോമസ്, സി ഡി ജോസന്‍, പി പ്രദീപ്കുമാര്‍, പി രാമകൃഷ്ണന്‍, കെ സത്യനാഥന്‍, ടി കെ ഹരിദാസ് സംസാരിച്ചു. സമാപന സമ്മേളനം ഓള്‍ കേരളാ ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന തലത്തില്‍ ജില്ലാ സഹകരണബാങ്കിലെ ജീവനക്കാര്‍ 30ന് പ്രത്യേക ബാഡ്ജ് ധരിച്ച് അവകാശദിനമായി ആചരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 14 ജില്ലകളില്‍ നിന്നായി 200ഓളം പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാംപില്‍ പങ്കെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക