|    Aug 24 Thu, 2017 6:33 am
FLASH NEWS

നോട്ട്് നിരോധനം; സഹകരണ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 17th November 2016 | Posted By: SMR

കോട്ടയം: ആദായനികുതിവകുപ്പ് സഹകരണ ബാങ്കുകളോട് സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടിനെതിരേ പ്രതിഷേധമിരമ്പി. സഹകരണ സംഘങ്ങളെ സംരക്ഷിക്കാനുള്ള ആഹ്വാനവുമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളൊക്കെ പങ്കാളികളായി. കോട്ടയത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ട് ഹെഡ് പോസ്റ്റ് ഓഫിസിലേയ്ക്കു നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും ആയിരക്കണക്കിനു സഹകാരികളും ജീവനക്കാരും പങ്കാളികളായി. സഹകരണ മേഖലയെ സംരക്ഷിക്കുക, സഹകരണ മേഖലയുടെ സംരക്ഷണത്തിനു കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സത്വര നടപടികള്‍ സ്വീകരിക്കുക, 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രാഥമിക സംഘങ്ങള്‍ക്കും അനുവാദം നല്‍കുക, വിനിമയത്തിന് ആവശ്യമായ തുക 25 ലക്ഷം രൂപ വീതമെങ്കിലും അടിയന്തരമായി അനുവദിക്കുക, പ്രതിസന്ധിയുടെ മറവില്‍ ആദായ നികുതി വകുപ്പ് സ്വീകരിച്ച ശത്രുതാപരമായ നടപടികള്‍ അവസാനിപ്പിക്കുക, ജില്ല സഹകരണ ബാങ്കിന്റെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സൂക്ഷിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ത്താല്‍. കലക്ടറേറ്റ് പരിസത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, ജോസഫ് എം പുതുശേരി, കെ ജെ അനില്‍ കുമാര്‍, ചാള്‍സ് ആന്റണി, തോമസ് കല്ലാടന്‍, കെ ആര്‍ അരവിന്ദാഷന്‍, കെ എന്‍ രവി, ഡി രഞ്ജിത്ത്, സി എം മാത്യൂ, ജോണ്‍സണ്‍ പുളിക്കീല്‍, പി വി സുനില്‍, എം ജി ജയന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക