|    Sep 26 Tue, 2017 2:09 am
FLASH NEWS

നോട്ട്്്് പിന്‍ വലിക്കല്‍; സിപിഐ മാര്‍ച്ചും ധര്‍ണയും നടത്തി

Published : 16th November 2016 | Posted By: SMR

ആലപ്പുഴ:  നോട്ട് പിന്‍വലിക്ക ല്‍ മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുല്ലയ്ക്കല്‍ എസ് ബി ഐ യ്ക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ടി വി സ്മാരകത്തില്‍ നന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റിയാണ് എസ് ബി ഐയില്‍ എത്തിയത്.  സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ സമരം ഉദ്ഘാടനം ചെയ്തു. മറവിരോഗം ബാധിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോഡിക്ക്  ഇപ്പോള്‍ ഓര്‍മ്മയില്ല. വിദേശനിക്ഷേപമുള്ള മുഴുവന്‍ പേരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ മോഡി പ്രഖ്യാപനങ്ങളെല്ലാം ഇപ്പോള്‍ മറന്ന് കഴിഞ്ഞു. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തിയ മുതലാളിമാരുടെ ഒരുരൂപ പോലും പിടിച്ചെടുക്കുവാന്‍ കേന്ദ്രസര്‍ക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സംസ്ഥാന കൗ ണ്‍സില്‍ അംഗങ്ങളായ പി ജ്യോതിസ്, അഡ്വ.ജോയികുട്ടിജോസ്, അഡ്വ. ജി കൃഷ്ണപ്രസാദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍ സംസാരിച്ചു. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുരേഷ്, വി ജെ ആന്റണി, ഇ കെ ജയന്‍, കമാല്‍ എം മാക്കിയില്‍, പി എസ്സ് ഹരിദാസ്, കെ ഗോപിനാഥന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക