|    Feb 21 Tue, 2017 6:22 am
FLASH NEWS

നോട്ട്ബുക്ക് വിപണി പിടിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്

Published : 27th October 2016 | Posted By: SMR

കൊച്ചി: നോട്ട്ബുക്ക് വിപണി പിടിച്ചെടുക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനു കീഴിലുള്ള ത്രിവേണി നോട്ട്ബുക്കുകളുടെ രൂപം മാറ്റുന്നു. കെട്ടിലും മട്ടിലും സ്വകാര്യ പുസ്തക നിര്‍മാതാക്കളോട് മല്‍സരിക്കാന്‍ പര്യാപ്തമാവുംവിധം ത്രിവേണിയെ സജ്ജമാക്കാനുള്ള പദ്ധതികളാണ് കണ്‍സ്യൂമര്‍ ഫെഡ് തയ്യാറാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ത്രിവേണി നോട്ട്ബുക്കിന്റെ കെട്ടിലും മട്ടിലും രൂപഭംഗിയിലും മാറ്റം വരുത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇതില്‍ മാറ്റംവരുത്തുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി തീരുമാനമെടുത്തുകഴിഞ്ഞു.
ഡിസംബര്‍ രണ്ടാംവാരത്തോടെ പുതിയ നോട്ട്ബുക്കുകള്‍ വിപണിയിലിറക്കും. അടുത്ത സ്‌കൂള്‍വര്‍ഷത്തില്‍ പുതിയ ഒമ്പതിനം നോട്ട്ബുക്കുകളാവും ത്രിവേണി വിതരണം ചെയ്യുക. നിലവില്‍ ആദ്യ പേജും  അവസാന പേജും പുറംചട്ടയില്‍ ചേര്‍ത്ത് ഒട്ടിച്ചുകൊണ്ടാണ് ത്രിവേണി നോട്ട്ബുക്കുകള്‍ പുറത്തിറക്കുന്നത്. ഇതില്‍ നൂറ് പേജ് നോട്ട് ബുക്കില്‍ 98 പേജുകളേ ഉണ്ടാവൂ. ഇതു മാറ്റി പുറംചട്ടയില്‍ ചേര്‍ക്കാതെയാണ് പുതിയ നോട്ട്ബുക്കുകള്‍ പ്രിന്റ് ചെയ്യുന്നത്. കവര്‍ വൈറ്റ് ബോര്‍ഡ് ആക്കും. ഒപ്പം പേജില്‍ ഇന്‍ഡക്‌സ്, ടൈംടേബിള്‍ എന്നിവയും ഉള്‍പ്പെടുത്തും. നിലവിലെ നോട്ട്ബുക്കുകള്‍ നൂലുകൊണ്ട് തുന്നിക്കെട്ടിയാണ് പുറത്തിറക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക