|    Aug 17 Thu, 2017 7:12 pm
FLASH NEWS

നോട്ടു പ്രതിസന്ധി: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Published : 16th November 2016 | Posted By: SMR

കണ്ണൂര്‍: നോട്ടു പരിഷ്‌കരണത്തിലൂടെ ജനത്തെ വലച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി എച്ച് ഫാറൂഖ്, എം വി ബഷീര്‍ സംസാരിച്ചു. ഇരിട്ടിയില്‍ നടന്ന പ്രകടനത്തിനു ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, പേരാവൂര്‍ മണ്ഡലം സെക്രട്ടറി സത്താര്‍ ഉളിയില്‍ നേതൃത്വം നല്‍കി. ധര്‍മടം മണ്ഡലം കമ്മിറ്റി എടക്കാട് പോലിസ് സ്‌റ്റേഷന്‍ സമീപത്തു നിന്നാരംഭിച്ച് മുഴപ്പിലങ്ങാട് കുളം ബസാര്‍ കനറാബാങ്കിനു മുന്നില്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി ഷംസീര്‍ കാടാച്ചിറ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ബി മൂസക്കുട്ടി, മണ്ഡലം കമ്മിറ്റിയംഗം നൗഷാദ്, സിദ്ദീഖ് നേതൃത്വം നല്‍കി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തിന് ഇബ്രാഹീം കൂത്തുപറമ്പ്, സി എം മുനീര്‍, മുഹമ്മദ് കുഞ്ഞി, സലാം നേതൃത്വം നല്‍കി. തലശ്ശേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, നൗഷാദ് ബംഗ്ല നേതൃത്വം നല്‍കി. കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി മാട്ടൂലില്‍ നടന്ന പ്രകടനത്തിനു കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസ്്ഹദ്, സെക്രട്ടറി ഉനൈസ്, മര്‍സൂഖ്, മഷ്ഹൂര്‍ അലി, ഫിറോസ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക