|    Sep 26 Wed, 2018 10:13 am
FLASH NEWS

നോട്ടു നിരോധനത്തിലൂടെ മോദി വെള്ളപ്പണത്തിനു കരിഞ്ചന്ത ഉണ്ടാക്കി: യെച്ചൂരി

Published : 9th January 2017 | Posted By: fsq

 

തിരുവനന്തപുരം: കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നോട്ടുകള്‍ റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി രാജ്യത്തു വെള്ളപ്പണത്തിനു കരിഞ്ചന്ത സൃഷ്ടിക്കുകയാണു ചെയ്തതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കള്ളപ്പണം സിംഹഭാഗവും വിദേശത്താണെന്നും അതു കൊണ്ടുവരുമെന്നും പറഞ്ഞ മോദി അതില്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ “കള്ളപ്പണവേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.വിവിധ ബഹുജന സംഘടനാ നേതാക്കള്‍ കോപ്പികള്‍ ഏറ്റുവാങ്ങി. വൈകീട്ട് നാലിന് എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രചയിതാവായ തോമസ് ഐസക്കും പങ്കെടുത്തു. പുസ്തകം വളരെ സമയോചിതമായെന്നു പറഞ്ഞ യെച്ചൂരി അതിന് ഐസക്കിനെ അനുമോദിക്കുകയും ചെയ്തു. രണ്ടാം പതിപ്പായി പ്രസിദ്ധീകരിച്ച 4000 കോപ്പിയും വിവിധ സര്‍വീസ് സംഘടനകള്‍ വാങ്ങി. ജനവിരുദ്ധമായ നോട്ടു റദ്ദാക്കലിനെതിരേ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനത്തിന്റെ ബോധവല്‍ക്കരണ ആവശ്യത്തിന് ഉപയോഗിക്കാനാണിത്. എന്‍ജിഒ യൂനിയന്‍, കെജിഒഎ, കേന്ദ്രനടപടി ദോഷകരമായി ബാധിച്ച സഹകരണരംഗത്തെയും ധനകാര്യ സ്ഥാപനങ്ങളിലെയും സംഘടനകള്‍, മറ്റു സമാന സംഘടനകള്‍ എന്നിവയാണു പുസ്തകം കൂട്ടത്തോടെ വാങ്ങിയത്. സംഘടനകള്‍ കോപ്പികള്‍ അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss