|    Jul 16 Mon, 2018 2:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ടു നിരോധനത്തിനു ശേഷം വന്‍തുക നിക്ഷേപിച്ചവര്‍ക്ക് നോട്ടീസയക്കും

Published : 8th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നോട്ടു നിരോധന സമയത്ത് ബാങ്കുകളില്‍ വന്‍തുകകള്‍ നിക്ഷേപിച്ച ഒരുലക്ഷം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നോട്ടീസയക്കുമെന്ന് ആദായനികുതിവകുപ്പ്. കൂടാതെ നികുതി വരവില്‍ വൈരുധ്യം തോന്നുന്നവര്‍ക്കെതിരേ വിശദമായ അന്വേഷണവും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. നോട്ടീസയക്കല്‍ ഈയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 50 ലക്ഷത്തിനു മുകളില്‍ പണം ബാങ്കുകളില്‍ നിക്ഷേപിച്ച് നികുതി റിട്ടേണ്‍സ് സമര്‍പ്പിക്കാത്ത 70,000 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസയക്കുക. മറുപടി നല്‍കാത്തവര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss