|    Nov 18 Sun, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ടു നിരോധനം സാമ്പത്തിക അഴിമതി: രാഹുല്‍ ഗാന്ധി

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ നിസ്സഹായരാക്കിക്കൊണ്ട് രണ്ടു വര്‍ഷം മുമ്പ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നടപടി കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള സാമ്പത്തിക അഴിമതിയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ ഇനിയും വെളിപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിചാരകരായ സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ക്രൂരമായ ഗൂഢാലോചനയും കുശാഗ്രബുദ്ധിയോടെയുള്ള നടപടിയുമായിരുന്നു നോട്ടു നിരോധനം. സര്‍ക്കാര്‍ എങ്ങനെയാണ് ഇത് ഒളിപ്പിച്ചുവച്ചതെന്ന് കണ്ടുപിടിക്കപ്പെടുമെന്നും നിഷ്‌കളങ്ക ലാക്കോടെയുള്ള സാമ്പത്തിക പദ്ധതിയായിരുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss