|    Aug 18 Fri, 2017 10:22 am
Home   >  National   >  

നോട്ടു നിരോധനം:ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നതായി മോദി

Published : 27th November 2016 | Posted By: mi.ptk

modi mann ki bath

ന്യഡല്‍ഹി:രാജ്യത്ത് നോട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും അത് മനസിലാക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാതില്‍. എന്നാല്‍ രാജ്യത്തിന്റെ നന്മക്കായാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ദിവസവേതനവും ബാങ്ക് വഴി ആക്കണമെന്നും കറന്‍സി രഹിത സമൂഹമാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതുവഴി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും മോദി മന്‍കി ബാതില്‍ പറഞ്ഞു.
70 വര്‍ഷമായി രാജ്യം കള്ളപ്പണത്തിന്റെ ഭീഷണിയിലാണ് കഴിഞ്ഞതെന്നും ആ വിപത്തിനെ ഉന്മൂലനം ചെയ്യുക എന്ന ചുമതലയാണ് നിറവേറ്റിയിരിക്കുന്നതെന്നും മോദി പറഞ്ഞു. നോട്ട് അസാധുവാക്കി പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞിരുന്നു. പൂര്‍ണമായ മാറ്റത്തിലേക്ക് വരാന്‍ 50 ദിവസത്തെ സമയമെടുക്കുമെന്നും സൂചിപ്പിച്ചു.  സര്‍ക്കാറുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍  സമര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഉത്സാഹത്തോടെ ആ തീരുമാനമേറ്റെടുത്ത ജനങ്ങളുടെ പേരില്‍ അഭിമാനമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക