|    Oct 19 Thu, 2017 4:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നോട്ടുകള്‍ മാറ്റിയെടുക്കല്‍ ഇങ്ങനെ

Published : 10th November 2016 | Posted By: SMR
  •   ഇന്ന് മുതല്‍ പുതിയ നോട്ടുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍നിന്ന് മാറ്റിയെടുക്കാം. എന്നാല്‍ എടിഎമ്മുകള്‍ നാളെ മാത്രമേ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയുള്ളു.
  • നിങ്ങള്‍ നല്‍കുന്ന നോട്ടുകളുടെ അതേ മൂല്യമുള്ള പുതിയ നോട്ടുകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. 4000 രൂപവരെ ഒരു വ്യക്തിക്ക് ഇത്തരത്തില്‍ മാറ്റിയെടുക്കാം. അതില്‍ കൂടുതലുള്ള തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുക.
  • 4000 രൂപവരെ മാറ്റിയെടുക്കാന്‍ നിങ്ങളുടെ സ്വന്തം ബാങ്കിലോ ബ്രാഞ്ചിലോതന്നെ പോവേണ്ടതില്ല. തിരിച്ചറിയല്‍ കാര്‍ഡുമായി ചെന്നാല്‍ ഏതു ബാങ്കിന്റെ ബ്രാഞ്ച് മുഖേനയും അത് സാധിക്കും. 4000ത്തില്‍ കൂടുതല്‍ ഉള്ള തുക അക്കൗണ്ടിലെത്തണമെങ്കില്‍ അക്കൗണ്ടുള്ള അതേ ബാങ്കില്‍ തന്നെ പോവേണ്ടിവരും. ഇലക്ട്രോണിക് ട്രാന്‍സ്ഫറിനാണെങ്കില്‍ ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖയുമായി ചെന്നാല്‍ ഏതു ബാങ്കു മുഖേനയും അത് ചെയ്യാനാവും.
  • നിങ്ങളുടെ സുഹൃത്തിന്റെയോ ബന്ധുവിന്റേയോ അക്കൗണ്ട് മുഖേനയും നിങ്ങള്‍ക്ക് പണം മാറ്റിയെടുക്കാന്‍ തടസ്സമില്ല. അതിന് അക്കൗണ്ട് ഉടമയുടെ സമ്മതപത്രവും തിരിച്ചറിയല്‍ കാര്‍ഡും കൂടി സമര്‍പ്പിക്കണം.
  •  ബാങ്കില്‍ പോകാന്‍ സമയക്കുറവോ സൗകര്യക്കുറവോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിനിധിയെ അയച്ചും പണം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഇതിന് വരുന്നയാള്‍ക്ക് അധികാരപത്രം നല്‍കിയിരിക്കണം. അതോടൊപ്പം വരുന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡും വേണം.
  • ഈ മാസം 18ാംതിയ്യതി വരെ എടിഎമ്മില്‍ നിന്ന് ദിവസം 2000 രൂപയാണ് ഒരു അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനാവുക. 19 മുതല്‍ ഇത് 4000 ആക്കി ഉയര്‍ത്തും.
  •  ചെക്കുകള്‍, പിന്‍വലിക്കല്‍ സ്ലിപ്പ് എന്നിവ ഉപയോഗിച്ചു പണം പിന്‍വലിക്കാന്‍ തടസ്സമില്ല. ഈ മാസം 24ാംതിയ്യതി വരെ ദിവസം 10000 രൂപയും ആഴ്ചയില്‍ 20,000 രൂപയുമാണ് ഇങ്ങനെ പിന്‍വലിക്കാവുന്ന പരമാവധി തുക.
  •  കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴിയും പണം അക്കൗണ്ടില്‍ നിക്ഷേപിക്കാം. അതോടൊപ്പം ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവയ്ക്കും തടസ്സങ്ങളില്ല.
  •  ഇന്ത്യയില്‍ ഇല്ലാത്ത ഒരാള്‍ക്ക് ഇന്ത്യയിലുള്ള നോട്ടുകള്‍ പ്രതിനിധി മുഖേന അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഇതിനായി പ്രതിനിധിക്ക് അധികാരപത്രം നല്‍കണം. ഇയാള്‍ തിരിച്ചറിയല്‍കാര്‍ഡും നോട്ടുകളും ആയി ബാങ്കിലെത്തണം.
                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക