|    Feb 27 Mon, 2017 10:18 pm
FLASH NEWS

നോട്ടുകള്‍ മാറാന്‍ ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും

Published : 15th November 2016 | Posted By: G.A.G

kalla-vote

ന്യൂഡല്‍ഹി : കറന്‍സി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളുമായി  കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നോട്ടുകള്‍ മാറാന്‍ ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്്. ഒരിക്കല്‍ നോട്ടുമാറാന്‍ എത്തിയവര്‍ വീണ്ടും എത്തുന്നത് തടയാനാണിതെന്ന്് അദ്ദേഹം അറിയിച്ചു. ചിലര്‍ വീണ്ടും വീണ്ടും ബാങ്ക് കൗണ്ടറുകളിലെത്തി കറന്‍സി മാറുന്നത്് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്. സാധാരണക്കാരെ ഉപയോഗിച്ച്് കള്ളപ്പണം വെളുപ്പിക്കുന്നതായി സംശയിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം എത്തിയതായി സംശയിക്കുന്നതിനാല്‍ അത്തരം അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്നും  സാമ്പത്തികകാര്യ സെക്രട്ടറി  അറിയിച്ചു. ഒരാള്‍ക്ക്് ഒരു തവണ മാത്രമായും നാലായിരത്തി അഞ്ഞൂറു രൂപയിലേറെ മാറാന്‍ സാധിക്കാത്ത തരത്തിലുമാണ് പുതിയ സംവിധാനം.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 388 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day