|    Nov 22 Wed, 2017 2:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ടുകള്‍ മരവിപ്പിച്ച നടപടി: കേന്ദ്ര സംഘവുമായി സഹകരണ മന്ത്രി ചര്‍ച്ച നടത്തി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ മരവിപ്പിച്ചതുമൂലം സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള സാമൂഹിക പ്രതിഫലനങ്ങള്‍ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘവുമായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്തെ ഗ്രാമീണ ജീവിതം സമ്പൂര്‍ണമായി നിശ്ചലമായിരിക്കുകയാണെന്ന് കേന്ദ്രസംഘത്തെ അദ്ദേഹം ബോധ്യപ്പെടുത്തി.
ഒരുവിധത്തിലുള്ള സാമ്പത്തിക ഇടപാടുകളും നടത്താന്‍ കഴിയാത്തതിനാല്‍ നിത്യചെലവുകള്‍ക്കുപോലും ജനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ല. പ്രാഥമിക വായ്പാസംഘങ്ങളിലെ ഇടപാടുകാരില്‍ ഭൂരിപക്ഷത്തിനും അക്കൗണ്ടുകളില്‍ വളരെ ചെറിയ തുക മാത്രമാണുള്ളത്. അതുപോലും പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
കേരളത്തിലെ സഹകരണ പ്രസ്ഥാനമാകെയും സ്തംഭിച്ച സാഹചര്യത്തില്‍ എല്ലാ മേഖലയിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. സഹകരണ മേഖലയിലെ 1.90 കോടിയോളം വരുന്ന ഇടപാടുകാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിശ്ചലമായിരിക്കുകയാണ്.
കാര്‍ഷിക വായ്പാ വിതരണവും തിരിച്ചടവും നിശ്ചലമായതുമൂലം കാര്‍ഷിക മേഖല വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഗുരുതരമായ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര പരിഹാരം ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രസംഘവുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഈ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് കേന്ദ്രസംഘം ഉറപ്പ് നല്‍കി. കേന്ദ്രസംഘത്തെ പ്രതിനിധീകരിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി അജയകുമാര്‍, കേന്ദ്ര വാണിജ്യ വകുപ്പിലെ പോള്‍രാസ്ത്ര സി എന്നിവരാണ് എത്തിയത്.
മന്ത്രിയോടൊപ്പം സഹകരണ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സഹകരണ സംഘം രജിസ്ട്രാര്‍ ലൡതാംബിക, സഹകരണ സംഘം അഡീഷനല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക