|    Aug 21 Mon, 2017 10:13 am

നോട്ടുകള്‍ പിന്‍വലിക്കല്‍; റബര്‍ ഷീറ്റ് കച്ചവടത്തില്‍ 50 ശതമാനം ഇടിവ്

Published : 19th November 2016 | Posted By: SMR

മുണ്ടക്കയം: നോട്ടുകള്‍ പിന്‍വലിക്കല്‍ പ്രതിസന്ധിയില്‍ റബര്‍ കച്ചവടത്തിലും വന്‍ ഇടിവ്.ഷീറ്റ് കച്ചവടം 50 ശതമാനത്തോളം കുറഞ്ഞതായി ജില്ലയിലെ പ്രമുഖ റബര്‍ വ്യാപാരി ജോഷി മംഗലം പറയുന്നു.ഷീറ്റുമായി വരുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയാണ് കച്ചവടക്കാര്‍ ചെയ്യുന്നത്.വില പണമായി ലഭിക്കാത്തതിനാല്‍ മിക്കവരും ഷീറ്റ് വില്‍ക്കാതിരിക്കുകയാണ്. ഇക്കാരണത്താല്‍ ചരക്ക് നീക്കം സ്തംഭിച്ചിരിക്കുകയാണ്.രണ്ടും മൂന്നും കിലോയുമായി എത്തുന്ന കുറച്ച് പേര്‍ക്ക് ചില്ലറ നല്‍കുന്നുണ്ട്.ഷീറ്റ് വരവ് നിലച്ചതോടെ വിലയിടിവില്‍ നട്ടം തിരിയുന്ന റബര്‍ വ്യാപാര മേഖലയ്ക്ക് കനത്ത ഇടിവായി.ഉല്‍പ്പാദനം ലഭിക്കുന്നുണ്ടെങ്കിലും ഷീറ്റ് റബറും ഒട്ടുപാലും കമ്പോളത്തില്‍ എത്താതെ വന്നതോടെ റബര്‍ വിലയില്‍ ചെറിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക