|    Feb 21 Tue, 2017 12:55 pm
FLASH NEWS

നോട്ടുകള്‍ പിന്‍വലിക്കല്‍; പരക്കംപാഞ്ഞ് സാധാരണക്കാര്‍

Published : 10th November 2016 | Posted By: SMR

കാസര്‍കോട്: 500, 1000 രൂപ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. പെട്രോള്‍ ബങ്കുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബസുകളില്‍ നിന്നും 500, 1000 രൂപ നോട്ടുകള്‍ മാറി നല്‍കാതെ വന്നപ്പോഴാണ് വിവിധ ആവശ്യങ്ങള്‍ക്കെത്തിയവര്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ പെട്രോള്‍ ബങ്കുകളില്‍ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടിയ ദിനമായിരുന്നു ഇന്നലെ. എടിഎമ്മുകള്‍ അടഞ്ഞുകിടന്നതോടെ ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ലാതെ സാധാരണക്കാര്‍ വലഞ്ഞു. ബാങ്കുകള്‍ അടഞ്ഞതിനാല്‍ ഇവിടെ നിന്നും പണമെടുക്കാനായില്ല. ഇന്നും ഈ പ്രതിസന്ധി തുടരുന്നതോടെ സാധാരണക്കാര്‍ കൂടുതല്‍ ദുരിതത്തിലാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക