|    Sep 24 Sun, 2017 6:55 am
FLASH NEWS

നോട്ടുകള്‍ കുറഞ്ഞ നിരക്കില്‍ മാറ്റിക്കൊടുക്കുന്ന ഏജന്‍സി വിലസുന്നു

Published : 19th November 2016 | Posted By: SMR

കോട്ടക്കല്‍: കോട്ടക്കലിലും പരിസരങ്ങളിലും പിന്‍വലിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കുറഞ്ഞനിരക്കില്‍ മാറ്റികൊടുക്കുന്ന ഏജന്‍സി വിലസുന്നു.ജനം വരിനിന്ന് കഷ്ടപ്പെടുന്നത് മുതലെടുക്കാനാണ് ഈ സംഘം ശ്രമിക്കുന്നത്. അഞ്ഞൂറിന് നാനൂറുമുതല്‍ നാനൂറ്റിഅമ്പതു വരെയും ആയിരത്തിന് തൊള്ളായിരം രൂപയുമാണ് ഇവര്‍ മാറിനല്‍കുന്നത്. അത്യാവശ്യത്തിന് പോലും പണമില്ലാത്തവരും അടിയന്തരമായി ചികില്‍സയടക്കമുള്ള ആവശ്യങ്ങളുള്ളവരാണ്  ഇവരെ സമീപിക്കുന്നത്.സംഘം ബാങ്കില്‍ നിന്നും പോസ്‌റ്റോഫിസില്‍ നിന്നും പണം സ്വരൂപിച്ചാണ് തട്ടിപ്പു നടത്തുന്നത്. രാവിലെ കൂലിപ്പണിക്കു പോകുന്ന പലര്‍ക്കും കൂലിയായി കിട്ടിയപഴയ കാശ് മാറാന്‍ വരിനില്‍ക്കാന്‍ ഗത്യന്തരമില്ലാത്തതുകൊണ്ട് വീട്ടിലെ ചെലവിനു വേണ്ടി ഇവരെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക