|    Sep 26 Tue, 2017 2:31 pm
Home   >  Todays Paper  >  page 7  >  

നോട്ടുകള്‍ അസാധുവാക്കിയ നടപടി: ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി 15ലേക്ക് മാറ്റി

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി—ക്കെതിരായി ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ഈ മാസം 15ലേക്ക് മാറ്റി. അതേസമയം ഹരജി പരിഗണിക്കുകയാണെങ്കില്‍ തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ കേവിയറ്റ് ഹരജി നല്‍കി.
നോട്ടുകള്‍ അസാധുവാക്കിയത് സാധാരണക്കാര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഗംലാല്‍ പാണ്ഡെയെന്ന അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നോട്ടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള നവംബര്‍ എട്ടിലെ സാമ്പത്തികകാര്യ ഡിപാര്‍ട്ടുമെന്റിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.
നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കിയില്ല. ഇത് വലിയ പ്രയാസമുണ്ടാക്കി. ഈ സാഹചര്യത്തില്‍ കൂടുതല്‍ സമയം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം എന്നും ഹരജി ആവശ്യപ്പെട്ടു. അതോടൊപ്പം സര്‍ക്കാര്‍ നടപടി ജീവിക്കാനും വിനിമയം നടത്താനുമുള്ള ജനങ്ങളുടെ അവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ അഭിഭാഷകനായ വിവേക് നാരായണ്‍ ശര്‍മയും മറ്റൊരു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക