|    Apr 30 Sun, 2017 2:46 am
FLASH NEWS

നോട്ടുകള്‍ അസാധുവാക്കല്‍; എടിഎമ്മുകള്‍ കാലിയായി; ജനംകടുത്തദുരിതത്തില്‍

Published : 17th November 2016 | Posted By: SMR

കാസര്‍കോട്: 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉളവായ സാമ്പത്തിക പ്രതിസന്ധികൂടുതല്‍ രൂക്ഷമാകുന്നു. എടിഎം കാര്‍ഡില്ലാത്ത ആളുകളിപ്പോള്‍ കുറവാണ്. ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് നിരാശയോടെ തിരിച്ചുപോകുന്നവരാണ് ഭൂരിഭാഗവും.കാസര്‍കോട് ടൗണില്‍ മിക്ക എടിഎമ്മുകളും അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരികളും സാധാരണക്കാരും ഉദ്യോഗസ്ഥരും ഏറെ ദുരിതത്തിലായി. ബാങ്കിന് കീഴിലുള്ള എടിഎമ്മുകളില്‍ പണം ഉണ്ടെന്ന് അറിയിപ്പ് വന്നെങ്കിലും പലര്‍ക്കും പിന്‍വലിക്കാനായില്ല. സ്വകാര്യ ഏജന്‍സികള്‍ പണം നിറക്കുന്ന എടിഎമ്മുകല്‍ ഒരാഴ്ചയിലധികമായി അടഞ്ഞുകിടക്കുകയാണ്. ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പലര്‍ക്കും പണം ലഭിക്കുന്നില്ല. കാസര്‍കോട് നഗരത്തിലെ എടിഎമ്മുകള്‍ക്ക് മുമ്പില്‍ പുലര്‍ച്ചെ മുതലാണ് ആളുകള്‍ എത്തുന്നത്. സ്ത്രീകളടക്കമുള്ളവര്‍ മണിക്കൂറുകളോളം വെയിലത്ത് നിന്ന് പൊരിയുന്നതല്ലാതെ പണം കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ചില എടിഎമ്മുകള്‍ സാങ്കേതിക തകരാറ് മൂലം പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ധര്‍ണ നടത്തി
കാസര്‍കോട്: 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപാരി വ്യവസായി കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എന്‍ പ്രഭാകരന്‍, വിജയചന്ദ്രന്‍, ഹനീഫ് വിദ്യാനഗര്‍, ഹാരിസ് സഹാറ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day