|    Aug 21 Mon, 2017 10:17 am
Home   >  Todays Paper  >  Page 5  >  

നോട്ടുകള്‍ അച്ചടിച്ചുതീരുമ്പോള്‍ ഏപ്രില്‍ ആവുമെന്ന് ധനമന്ത്രി

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: പകരം നോട്ടുകള്‍ മുഴുവന്‍ റിസര്‍വ് ബാങ്ക് അച്ചടിച്ചുതീരുമ്പോള്‍ ഏപ്രില്‍ അവസാനമെങ്കിലും ആവുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. തിരുവനന്തപുരത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ കറന്‍സി പ്രസ്സുകള്‍ രണ്ടു ഷിഫ്റ്റ് വച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് 2666 കോടി നോട്ടുകള്‍ അച്ചടിക്കാനാവും. 500 രൂപയുടെ 1578 കോടിയും 1000 രൂപയുടെ 684 കോടിയും നോട്ടുകളാണ് റദ്ദാക്കിയത്. 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതുകൊണ്ട് 1000 രൂപയുടെ 684 കോടിയുടെ നോട്ടുകളാണ് റദ്ദാക്കിയത്. 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതുകൊണ്ട് 1000 രൂപയുടെ 342 കോടി നോട്ടുകള്‍ അച്ചടിക്കേണ്ടിവരില്ല. 500 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചുതീരാന്‍ 56 മാസം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക