|    Jun 22 Fri, 2018 2:50 pm
FLASH NEWS
Home   >  National   >  

നോട്ടില്‍ നിന്ന് ഗാന്ധിയെ മാറ്റി മോദിയെ വക്കണമെന്ന് ഹരിയാന മന്ത്രി

Published : 14th January 2017 | Posted By: mi.ptk

anil-vij-rangath

ഛത്തീസ്ഗഡ്: രാജ്യത്തെ നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ഹരിയാന മന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജി രംഗത്ത്.ഗാന്ധിജിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. അതിനാല്‍ ക്രമേണ ഗാന്ധിജിയുടെ മുഖം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വക്കുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.
ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും മോദിയുടെ ചിത്രം വച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അനില്‍ വിജി രംഗത്ത്.
ഗാന്ധിജിയേക്കാള്‍ വിപണിമൂല്യമുള്ള നേതാവ് മോദി ആയതിനാല്‍ ചിത്രം മാറ്റിവച്ചത് നല്ല ആശയമാണ്. എപ്പോഴെല്ലാം ഗാന്ധിജിയുടെ ചിത്രം കലണ്ടറില്‍ അച്ചടിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വ്യവസായം താഴോട്ട് പോയിട്ടേയുള്ളൂ. മോദിയുടെ ചിത്രം ഖാദിയുമായി ചേര്‍ന്നതോടെ ഉല്‍പന്നങ്ങളില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അനില്‍ വിജി രംഗത്ത് അവകാശപ്പെട്ടു.അംബാലയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനില്‍ വിജ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss