|    Feb 22 Thu, 2018 10:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നോട്ടില്‍ കുരുങ്ങി വാഹനവിപണിയും

Published : 11th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെ വാഹന വിപണിയെ സാരമായി ബാധിച്ചതായി റിപോര്‍ട്ട്. നോട്ട് നിരോധനശേഷം വാഹന വിപണിയിലെ വളര്‍ച്ചാനിരക്ക് 16 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.ഡിസംബറില്‍ രാജ്യത്തെ വാഹന വില്‍പനയില്‍ 18.66 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് സംഭവിച്ചത്. 2015 ഡിസംബറില്‍ 15,02,314 യൂനിറ്റ് വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിഞ്ഞതെങ്കില്‍ 2016ല്‍ ഇത് 12.21,929 ആയി കുറഞ്ഞു. 2000 ഡിസംബറിനു ശേഷം ഇന്ത്യയിലെ വാഹന വിപണിയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്.21.81 ശതമാനം ഇടിവായിരുന്നു 2000 ഡിസംബറില്‍ വാഹന വിപണിയിലുണ്ടായിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം 500, 1000 നോട്ടുകളുടെ നിരോധനം ഉപഭോക്താക്കളെ ബാധിച്ചതാണെന്ന് ഐഎഎം ഡയറക്ടര്‍ വിഷ്ണു മാത്തൂര്‍ പറഞ്ഞു.ചെറിയ വാണിജ്യ വാഹനങ്ങളൊഴികെ രാജ്യത്തെ വിപണിയിലുള്ള മറ്റെല്ലാ വിഭാഗം വാഹനങ്ങളുടെ വില്‍പനയിലും നോട്ട് നിരോധനശേഷം പിന്നോട്ടു പോക്കാണുണ്ടായിട്ടുള്ളത്. ചെറുകിട വാണിജ്യ വാഹനങ്ങളുടെ 31,178 യൂണിറ്റുകള്‍ ഡിസംബറില്‍ വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.15 ശതമാനം വര്‍ധനവും വില്‍പനയിലുണ്ടായി. എന്നാല്‍, കാറുകളുടെ വില്‍പനയില്‍ 2015 ഡിസംബറില്‍ 1,72,671 യൂനിറ്റായിരുന്നെങ്കില്‍ ഇത്തവണ അത് 1,58,617 ആയി കുറഞ്ഞു. 8.14 ശതമാനമാണ് കാറുകളുടെ വിപണിയിലുണ്ടായ കുറവ്. ഇരുചക്ര വാഹനങ്ങള്‍, ടാക്‌സി സര്‍വീസിനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുടെ വില്‍പനയിലും ഇടിവുണ്ടായിട്ടുണ്ട്. പാസഞ്ചര്‍ വാഹനങ്ങളില്‍ 1.36 ശതമാനമാണ് ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പന 2,30,95ല്‍ നിന്ന് 2,27,824 ആയി കുറഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ 22.04 ശതമാനമാണ് ഇടിവുണ്ടായത്. 1997ന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ ഇരുചക്ര വാഹന വില്‍പനയില്‍ ഇത്രയേറെ പിന്നോട്ടു പോവുന്നത്. 2015 ഡിസംബറില്‍ 11,67,621 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിഞ്ഞതെങ്കില്‍ ഇത്തവണ അത് 9,10,235 ആയി ചുരുങ്ങി.വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.06 ശതമാനം കുറവ് സംഭവിച്ചു. 53,966 വാണിജ്യ വാഹനങ്ങളാണ് ഈ ഡിസംബറില്‍ വിറ്റുപോയത്. 56,840 വാഹനങ്ങളായിരുന്നു ഈ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വിറ്റിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss