നോട്ടില്ല; ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ വിദേശികളുടെ നീണ്ടനിര
Published : 16th November 2016 | Posted By: SMR
മട്ടാഞ്ചേരി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം വിദേശ വിനോദസഞ്ചാരികളെയാണ് ഏറെ വലച്ചത്. പൈതൃകനഗരിയായ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും എത്തിയ വിദേശികള്‍ തങ്ങളുടെ കൈവശമുള്ള കറന്‍സികള്‍ മാറുന്നതിനും പണം എടുക്കുന്നതിനും എടിഎമ്മിനും ബാങ്കുകള്‍ക്കും മുന്നില്‍ വരിനില്‍ക്കേണ്ട ഗതികേടിലാണ്. പൈതൃക നഗരി ചുറ്റിക്കാണാനുള്ള അവസരം ഇതോടെ ഇല്ലാതാവുകയാണ്. പലര്‍ക്കും കുപ്പിവെള്ളം വാങ്ങാന്‍ പോലും കൈയില്‍ പണമില്ലാതായി. നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യാതെ പൊതുജനത്തെ ക്യൂവില്‍ നിര്‍ത്തുന്നത് ആസൂത്രണത്തിലെ പരാജയമാണെന്ന് സ്വിറ്റ്സര്‍ലന്‍ഡുകാരി ലെസ്ലി പറഞ്ഞു.
നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന ദിവസമാണ് വിദേശ സഞ്ചാരികള്‍ ഏറെ ദുരിതമനുഭവിച്ചത്. നിരോധിച്ച പണം സ്വീകരിക്കില്ലെന്ന് ഹോട്ടലുക ള്‍ അറിയിച്ചതോടെ രാവിലെയുള്ള ചായ ഹോം സ്റ്റേ ഉടമകളാണു നല്‍കിയത്. തിങ്കളാഴ്ച അ ര്ധരാത്രിയിലുണ്ടായ ശക്തമായ മിന്നലിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലുള്ള ബാങ്കുകളില്‍ വൈ ദ്യുതി നിലച്ചതിനാല്‍ പ്രവര്‍ത്തനം നിലച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
നോട്ട് നിരോധനം മറയാക്കി വിദേശികളെ ചൂഷണംചെയ്യുന്ന സംഘങ്ങളും ഇവിടെ സജീവമാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.