|    Apr 24 Mon, 2017 2:46 pm
FLASH NEWS

നോട്ടില്ല, നാട്ടുകാര്‍ക്ക് ജപ്പാനില്‍ നിന്നും മോഡിയുടെ വക സല്യൂട്ട്

Published : 12th November 2016 | Posted By: G.A.G

modi-salute
ടോക്യോ : ദൈനം ദിന ആവശ്യങ്ങള്‍ക്കായി നാലാം ദിനവും കറന്‍സി നോട്ടുകള്‍ക്കായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് ജപ്പാനില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വക സല്യൂട്ട്. രാജ്യത്തിനുവേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്നും ഈ വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന രാജ്യത്തെ ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്നും ജപ്പാന്‍ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു. കള്ളപ്പണം ഗംഗയിലൊഴുക്കണം. സത്യസന്ധരെ സംരക്ഷിക്കും.
അഴിമതി നേരിടാനായി പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ജനം തയ്യാറാണെന്നാണ് നോട്ട് അസാധുവാക്കല്‍ നടപടി വ്യക്തമാക്കുന്നത്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കുന്ന നടപടി ഒരു രാത്രി കൊണ്ട് എടുത്തതല്ല. കള്ളപ്പണം നിയന്ത്രിക്കാനായി നേരത്തെയും ഒരു പദ്ധതി കൊണ്ടുവന്നിരുന്നു- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കള്ളപ്പണം തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയില്ലെന്നും മോഡി പ്രഖ്യാപിച്ചു.

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day