|    Jan 17 Tue, 2017 2:32 pm
FLASH NEWS

നോട്ടിരട്ടിപ്പു കേസ്; പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍

Published : 17th July 2016 | Posted By: SMR

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനമുടമയില്‍ നിന്ന് നോട്ടിരട്ടിപ്പിനായി പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളെ പൊലിസ് പിടികൂടി. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
കരുനാഗപ്പള്ളി, പുതിയകാവ്, തഴവ മുണ്ടപ്പള്ളി, കിഴക്കതില്‍ നിസാമുദ്ദീന്‍ (42), കരുനാഗപ്പള്ളി കാവില്‍വീട്ടില്‍ ഷിബു (31), കുന്നത്തൂര്‍, മാനാപ്പുഴ ചന്ദ്രവിലാസത്തില്‍ ചന്ദ്രബാബു (54) എന്നിവരെയാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ കീരിക്കാട് ഗീതാഭവനത്തില്‍ ഹരി (44), കങ്ങഴ മാളിയേക്കല്‍ ഷാജി (44) എന്നിവര്‍ റിമാന്‍ഡിലാണ്.
തകഴി സ്വദേശി ചാക്കോ വര്‍ഗീസില്‍ നിന്നാണ് നിസാമുദ്ദീന്‍, ഷിബു, ചന്ദ്രബാബു എന്നിവര്‍ ചേര്‍ന്ന് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് 13 ലക്ഷം രൂപ തട്ടിയെടുത്തത്. ചാക്കോ വര്‍ഗീസിന്റെ വീട്ടിലെത്തിയാണ് സംഘം പണം തട്ടിയത്. ഉടന്‍ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ സംഘം തിരികെയെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവര്‍ പണവുമായി കടന്നുകളഞ്ഞ വിവരം അറിയുന്നത്. തുടര്‍ന്ന് ചാക്കോ വര്‍ഗീസ് നല്‍കിയ വിവരം അനുസരിച്ച് ഇദ്ദേഹത്തെ സംഘവുമായി പരിചയപ്പെടുത്തിയ ഹരി, ഷാജി എന്നിവരെ പോലിസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കൊട്ടിയത്തിനടുത്ത് കണ്ണനല്ലൂരില്‍വച്ച് ഇവരെ പോലിസ് പിടികൂടുന്നത്.
ഇതില്‍ പിടിയിലായ ഷിബു കൊട്ടിയം പെണ്‍വാണിഭക്കേസിലെ പ്രതികൂടിയാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചാക്കോ വര്‍ഗീസില്‍ നിന്ന് തട്ടിയെടുത്ത മൂന്നു ലക്ഷം രൂപയും ഇതിനായി ഉപയോഗിച്ച കാറും പോലിസ് കണ്ടെടുത്തു.
ജില്ലാ പോലിസ് സൂപ്രണ്ട് എ അക്ബര്‍, ഡിവൈഎസ്പി എം ഇ ഷാജഹാന്‍, സി ഐ പ്രദീപ്ഖാന്‍, അമ്പലപ്പുഴ എസ് ഐ പ്രദീപ്കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ മുജീബ്, സുരേഷ്‌കുമാര്‍, ഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക