|    Nov 18 Sun, 2018 8:24 pm
FLASH NEWS

നോട്ടിരട്ടിപ്പും കള്ളനോട്ട് തട്ടിപ്പും; അഞ്ചംഗ സംഘം അറസ്റ്റില്‍

Published : 30th August 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ഇടപാടുകാര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ച്ചെയ്ത് നോട്ട് ഇരട്ടിപ്പിച്ചും കള്ളനോട്ട് വിതരണം നടത്തിയും കോടികള്‍ തട്ടുന്ന അഞ്ചംഗ സംഘം പിടിയില്‍. ഇവരില്‍ നിന്ന് നിരവധി കള്ളനോട്ടുകള്‍ കണ്ടെടുത്തു. കൊണ്ടോട്ടി കരിപ്പൂര്‍ നാറാണത്ത് മെഹ്ബൂബ് (35), പാലക്കാട് നൂറാണിവെള്ളത്തൊടി റിജാസ് (23), പാലക്കാട് സിഎന്‍ പുരം ഷമീര്‍ മന്‍സില്‍ താഹിര്‍ (31) പാലക്കാട് നൂറാണി പുതുപ്പള്ളി തെരുവ് അന്‍സിയ മന്‍സിലില്‍ അസ്‌ക്കര്‍ (23), മലപ്പുറം മൂന്നിയൂര്‍ കാഞ്ഞിരത്തിങ്കല്‍ അബ്ദുള്ള കോയ(54), എന്നിവരെയാണ് പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി സ്റ്റാന്റിനു മുന്‍വശത്തു വച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നിര്‍ദേശത്തില്‍ സിഐ സാജു കെ എബ്രഹാംമിന്റെ നേത്രത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ആറു മാസം മുമ്പ് ബിസിനസിന്റെ ആവശ്യാര്‍ഥം നാല് ലക്ഷം രൂപയോളം മുതല്‍ മുടക്കിയ പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശിക്ക് മുതലും ലാഭവും ഇരട്ടിപ്പിച്ച് നല്‍കിയതില്‍ കള്ളനോട്ടുകള്‍ നല്‍കിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് സംഘത്തെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതികള്‍ കേരളത്തിലും, തമിഴ്‌നാട്ടിലും ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പുകളാണു നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബിസിനസ്സില്‍ പണം ഇറക്കുന്നവര്‍ക്ക് ഇരട്ട ലാഭവും, അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപയ്ക്ക് ഇരട്ടി തുക കള്ളനോട്ടുകളായും നല്‍കിയാണ് തട്ടിപ്പ് തുടരുന്നത്. ഇടനിലക്കാര്‍ വഴിയാണു സംഘം ഇരകളെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ കോട്ടക്കല്‍, മലപ്പുറം, എറണാംകുളം, പാലക്കാട്, എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഇടപാടുകാര്‍ക്ക് ഒറിജിനല്‍ നോട്ടുകെട്ടുകള്‍ക്കൊപ്പം വ്യാജ നോട്ടുകള്‍ തിരുകി നല്‍ കിയാണ് തട്ടിപ്പ്. കോയമ്പത്തൂരില്‍ നിന്നാണ് വ്യാജനോട്ടുകള്‍ തയ്യാറാക്കുന്നത്. അറസ്റ്റിലായ മെഹബൂബ്, താഹിര്‍ എന്നിവര്‍ പാലക്കാട്, വേങ്ങര, കോട്ടക്കല്‍ സ്റ്റേഷനുകളില്‍ സമാന തട്ടിപ്പു നടത്തിയ കേസ് നിലവിലുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്ന് അന്വേഷണ സംഘം പറഞ്ഞു. സിഐ ഷാജു കെ എബ്രഹാം, എസ്‌ഐ ജോബി തോമസ്, ഷാഡോ പോലിസ് ടീമിലെ ഉദ്യോഗസ്ഥരായ പി മോഹന്‍ദാസ്, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, ദിനേശ് കിഴക്കേക്കര, ബി സന്ദീപ്, മനോജ്, അഭിലാഷ് കൈപിനി, അഷ്‌റഫ് കുട്ടില്‍, അനീഷ്, നിബിന്‍ദാസ്, ജയന്‍, സുമേഷ്, ടി സെലീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss