|    Feb 20 Mon, 2017 7:24 pm
FLASH NEWS

നോട്ടിനായി നെട്ടോട്ടം: ക്യൂവില്‍ നിന്നവര്‍ കുഴഞ്ഞുവീണു

Published : 12th November 2016 | Posted By: SMR

പേരാമ്പ്ര: പേരാമ്പ്ര എസ്ബിഐ ബാങ്കിനു മുന്നില്‍ നോട്ടിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു. കോടേരിച്ചാല്‍ കക്കറമ്മല്‍ ഗംഗാദരന്‍ നായര്‍ (62) ആണ് ക്യൂവില്‍ ഏറെ നേരം നിന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്ബിഐ ബാങ്കിനടുത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. കാലത്ത് ഏഴ് മണിക്ക് ക്യൂവില്‍ നിന്ന ഗംഗാദരന്‍ നായര്‍ പതിനൊന്ന് മണിയോടെയാണ് കുഴഞ്ഞ് വീണത്. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും പഴയ നോട്ട് നല്‍കി പുതിയത് കൈപ്പറ്റുന്നതിനും കാലത്ത് മുതല്‍ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. സ്ത്രീകളും പ്രായമുള്ളവരും ഏറെ പ്രയാസപ്പെട്ടാണ് ക്യൂവില്‍ നിന്നത്. സാധാരണക്കാരും തൊഴിലാളികളും പഴയ 500, ആയിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനും അത്യാവശ്യത്തിന് സാധനങ്ങള്‍ വാങ്ങിക്കുന്നതിനും ഇന്നലെയും ഏറെ പ്രയാസപ്പെട്ടു.ബാങ്കില്‍ ക്യൂ നിന്ന് ലഭിച്ച പുതിയ രണ്ടായിരത്തിന്റെ നോട്ട് ഉപയോഗിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നതും ഏങ്ങും കാണാന്‍ കഴിയും. ഫലത്തില്‍ രണ്ടായിരത്തിന്റെ പുതിയ നോട്ട് കാഴ്ചവസ്തു മാത്രമായി മാറിയിട്ടുണ്ട്. പേരാമ്പ്രയിലെ ജ്വല്ലറികളിലും മസാല കടകളിലും പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വികരിക്കുന്നതല്ലെന്ന് ബോര്‍ഡും തൂക്കിയിട്ടുണ്ട്.താമരേേശ്ശരി: കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയത്തിന്റെ ദുരിതം തീരാതെ മൂന്നാം ദിവസവും ബാങ്കുകള്‍ക്കും പോസ്‌റ്റോഫിസുകള്‍ക്ക് മുന്നിലും വന്‍ തിരക്ക്. താമരശ്ശേരി പോസ്റ്റാഫിസില്‍ ക്യൂ നിന്ന ചെമ്പ്രക്കാട് നീലകണ്ഠന്‍( 65) ആണ് കുഴഞ്ഞു വീണത്. നൂറുക്കണക്കിനു ആള്‍ക്കാര്‍ നോക്കി നില്‍ക്കെ കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ചികില്‍സ ലഭ്യമാക്കാനോ ആരും തയ്യാറായില്ല. ക്യൂവില്‍ നിന്ന്  ഇറങ്ങി ഇയാളെ ശുശ്രൂശിച്ചാല്‍ മുന്‍ഗണന ലഭിക്കാതെ പണം നഷ്ടപ്പെടുമെന്ന ആശങ്കയും സ്വാര്‍ഥതയുമാണ് കണ്ടുനിന്നവെര സഹായത്തില്‍ നിന്നും പിന്തിരുപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പുല്ലാഞ്ഞിമേട് ഫര്‍ണിച്ചര്‍ ജീവനക്കാരനായ മുജീബ് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താമരശേരിയിലെ എസ് ബി ടി , എസ് ബി ഐ , ഫെഡറല്‍ ബാങ്ക് എന്നിവയില്‍ ആയിരുന്നു ആദ്യ ദിനം തിരക്ക് കൂടുതല്‍ അനുഭവപ്പെട്ടിരുന്നതെങ്കില്‍ ഇന്നലെ പഞ്ചാബ് നാഷണല്‍ ബാങ്ക്‌പോലുള്ള സൗകാര്യ ബാങ്കിനു മുന്‍മ്പിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. സിന്ധിക്കേറ്റ് ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്ത വര്‍ക്ക് രണ്ടായിരം രൂപമാത്രമേ നല്‍കൂഎന്നതും നാലുമണിയോടെ പണം തീര്‍ന്നതും പ്രതിഷേധത്തിനിടയാക്കി.നൂറുക്കണക്കിനുപേര്‍ ക്യൂവില്‍ നില്‍കുമ്പോഴാണ് പണം തീര്‍ന്ന വിവരം അറിയിക്കുന്നത്. ഇതുമൂലം മണിക്കൂറുകളോളം കാത്തിരുന്നവര്‍ ഏറെ നിരാശയോടും വെരുപ്പോടെയുമാണ് ബാങ്കുകളില്‍ നിന്നും പുറത്തറങ്ങുന്നത്. താമരശ്ശേരി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മൂന്നുമണിയോടെ പണം തീര്‍ന്നു.എടിഎമ്മില്‍ പണം ലഭ്യമായില്ലെന്നതും അമര്‍ശത്തിനിടയാക്കി. കൊടുവള്ളിയിലും ബാങ്കുകള്‍ക്ക് മുമ്പില്‍ തിരക്ക് അസഹനീയമായിരുന്നു എന്നാല്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൊടുവള്ളിയില്‍അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ക്യൂവില്‍ കാണപ്പെട്ടു. പൊരിവെയിലത്തും നിരവധി സ്ത്രീകളാണ് കുട്ടികളുമായി ബാങ്കുകള്‍ക്ക് മുമ്പില്‍ക്യൂവില്‍നിന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക