|    Nov 13 Tue, 2018 11:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ടം വോട്ടില്‍

Published : 2nd February 2018 | Posted By: kasim kzm

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി:  തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ വെല്ലുന്ന അവകാശവാദങ്ങളും കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവും ഇടത്തരക്കാര്‍ക്ക് ഇരുട്ടടിയും നല്‍കിയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപ ചികില്‍സാ സഹായം നല്‍കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും തൊഴില്‍ വികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.250 കോടി വരെ വിറ്റുവരവുള്ള കമ്പനികളുടെ കോര്‍പറേറ്റ് നികുതി 25 ശതമാനം വരെ കുറയ്ക്കും. അതേസമയം, ഒരു ലക്ഷത്തിന് മുകളിലുള്ള ദീര്‍ഘകാല നിക്ഷേപത്തിന് പത്തു ശതമാനം നികുതി വസൂലാക്കുമെന്നും 2018-19 വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. വ്യക്തിഗത ആദായനികുതിയില്‍ മാറ്റമോ ഇളവിനുള്ള പരിധി ഉയര്‍ത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവയുണ്ടായില്ല.  2018-19 സാമ്പത്തികവര്‍ഷത്തെ ധനക്കമ്മി 3.5 ശതമാനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.   കൃഷിിവിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കുംി100 കോടി വിറ്റുവരവുള്ള കാര്‍ഷിക ഉല്‍പാദകര്‍ക്ക് 100 ശതമാനം നികുതിയിളവ് ി500 കോടി ഓപറേഷന്‍ ഗ്രീന്‍ പദ്ധതിക്ക്ി1,290 കോടി മുള വികസന മേഖലയ്ക്ക് ിമല്‍സ്യ, കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്ക് 10,000 കോടി വിദ്യാഭ്യാസം ിബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍ിഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ സ്‌കൂള്‍ ിഅധ്യാപകര്‍ക്ക് പ്രത്യേക സംയോജിത ബിഎഡ് പ്രോഗ്രാം ആരംഭിക്കുംആരോഗ്യംിആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1200 കോടി ിചുരുങ്ങിയത് മൂന്നു ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ് ി24 പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ിക്ഷയ രോഗികളുടെ പോഷകാഹാര പദ്ധതിക്ക് 600 കോടിഎസ്‌സി, എസ്ടി ിഎസ്‌സി: 279 പദ്ധതികള്‍ക്ക് 52,719 കോടിിഎസ്ടി: 305 പദ്ധതികള്‍ക്കായി 32,508 കോടിടൂറിസംി10 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും. ിസ്മാരകങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ വിനോദ സഞ്ചാര സൗകര്യങ്ങള്‍ വിപുലമാക്കും. ഗതാഗതംി600 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും ി3600 കിലോമീറ്റര്‍ റെയില്‍ പാത  നവീകരിക്കും ി150 കിലോമീറ്റര്‍ അധിക സബര്‍ബന്‍ റെയില്‍വേ നെറ്റ്‌വര്‍ക്കിന് 40,000 കോടിിഎല്ലാ ട്രെയിനുകളിലും വൈഫൈ, സിസിടിവി ിഅടുത്ത സാമ്പത്തിക വര്‍ഷം റെയില്‍വേക്ക് 1,48,528 ലക്ഷം കോടിക്ക് മുകളില്‍ നീക്കിവയ്ക്കുംി2019ഓടെ, 4,000 കിലോമീറ്റര്‍ പുതിയ ട്രാക്ക് നിര്‍മിക്കും. ി25,000ലേറെ യാത്രക്കാരുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ എസ്‌കലേറ്റര്‍. ി18,000 കി.മീ. പാത ഇരട്ടിപ്പിക്കുംിവഡോദരയില്‍ റെയില്‍വേ സര്‍വകലാശാല ിബംഗളൂരു മെട്രോ നെറ്റ്‌വര്‍ക്കിന് 17,000 കോടിിമുംബൈ റെയില്‍ നെറ്റ്‌വര്‍ക്കിന് 11,000 കോടിി്രപതിവര്‍ഷം ഒരു ബില്യണ്‍ ട്രിപ്പ് കൈകാര്യം ചെയ്യാനുതകുന്ന തരത്തില്‍ വിമാനത്താവളങ്ങളുടെ ശേഷി   ഉയര്‍ത്തും ിവിമാനത്താവള വികസനത്തിന്  60 കോടിനികുതിിശമ്പളക്കാരായ നികുതിദായകര്‍ക്ക് നികുതിയിളവ്  ിമാനദണ്ഡം 40,000 രൂപ, പെന്‍ഷന്‍കാര്‍ക്കും ഇളവ്ിമൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി 15ല്‍ നിന്ന് 20 ശതമാനമാക്കി ിവിദ്യാഭ്യാസ, ആരോഗ്യ സെസ്സ് മൂന്നില്‍ നിന്ന് നാലു ശതമാനമാക്കി ിഅസംസ്‌കൃത കശുവണ്ടിയുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ചു ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കുറച്ചുിഎസ്എംഇകളുടെ കോര്‍പറേറ്റ് നികുതി 20 ശതമാനം കുറച്ചുതൊഴില്‍ി2020ഓടെ 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനംിപുതിയ തൊഴിലാളിക്ക് മൂന്നു വര്‍ഷത്തെ പ്രൊവിഡന്റ് ഫണ്ടിലേക്ക് സര്‍ക്കാര്‍ വിഹിതമായി 12 ശതമാനം നല്‍കും. ിവനിതാ ജീവനക്കാരുടെ പിഎഫ് വിഹിതം മൂന്നുവര്‍ഷത്തേക്ക് 12ല്‍ നിന്ന് എട്ടു ശതമാനമാക്കി കുറച്ചു.വയോജനങ്ങള്‍ി50,000 രൂപ വരെയുള്ള പോസ്റ്റ് ഓഫിസ് സ്ഥിരം നിക്ഷേപത്തിലെ  പലിശയ്ക്ക് ടിഡിഎസ് റിട്ടേണ്‍ ഇല്ല ിഎല്‍ഐസിയില്‍ നിക്ഷേപിക്കാവുന്ന പരിധി 15 ലക്ഷമാക്കി ഉയര്‍ത്തിമറ്റുള്ളവിഗ്രാമങ്ങളില്‍ അഞ്ചു ലക്ഷം വൈഫൈ സ്‌പോട്ടുകള്‍ ി24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിച്ചുിഅടുത്ത സാമ്പത്തിക വര്‍ഷം 3.3 ശതമാനം സാമ്പത്തിക കമ്മി ി2018-19 കാലയളവില്‍ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് 24.42 ലക്ഷം കോടിിപിഎം മുദ്രാ യോജനയ്ക്ക് കീഴില്‍ വായ്പ നല്‍കാനായി 3 ലക്ഷം കോടി രൂപ ിട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 10,000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കാനാവില്ല  ിസമഗ്രമായ സ്വര്‍ണനയം രൂപീകരിക്കും, ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി പുനക്രമീകരിക്കുംിപ്രധാന്‍മന്ത്രി സൗഭാഗ്യ യോജനയ്ക്ക് 16,000 കോടി ിസാമൂഹിക സുരക്ഷാ പദ്ധതിക്ക് 9,975 കോടിിഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്ക് 373 കോടിിപ്രത്യക്ഷനികുതി ഇനത്തില്‍ 19,000 കോടി രൂപയുടെ വരുമാന നഷ്ടംിരണ്ടു പ്രതിരോധ വ്യവസായ ഉല്‍പാദന ഇടനാഴികള്‍ സ്ഥാപിക്കും. ിപൊതുമേഖലാ സ്ഥാപനങ്ങളുടെ 80,000 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കും. ിക്രിപ്‌റ്റോ കറന്‍സി ഇല്ലാതാക്കാന്‍ നടപടി.രാജ്യം ഉടന്‍ എട്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 2022ല്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ബജറ്റ് അവകാശപ്പെടുന്നു.  ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ്ഘടനയായ ഇന്ത്യ ഉടന്‍ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് ബജറ്റ് പ്രസംഗത്തിലെ മറ്റൊരു അവകാശവാദം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss