|    Nov 20 Mon, 2017 5:53 am
FLASH NEWS
Home   >  Kerala   >  

നോടട്ടിയന്ത്രം; ബിജെപി നേതാക്കള്‍ക്കെതിരേ നോട്ട് ഫോട്ടോകോപ്പിയെടുത്തതിനു മാത്രം കുറ്റം

Published : 7th August 2017 | Posted By: shins

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ബിജെപി നേതാക്കളുടെ പക്കല്‍ നിന്നും നോട്ടടി യന്ത്രങ്ങളും കള്ളനോട്ടുകളും പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരേ നോട്ട് ഫോട്ടോ സ്റ്റാറ്റ് എടുത്തെന്ന കേസുമാത്രം. കേസില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്കു പുറമെ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാനും ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്.
യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി രാജീവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകളും മെഷീനുകളും കണ്ടെത്തിയത്. രാജീവിന്റെ സഹോദരന്‍ രാഗേഷ്, പിതാവ് ഹര്‍ഷന്‍, സുഹൃത്തുക്കള്‍ എന്നിവരെ നേരത്തേ അറസ്റ്റ് ക്രൈംബ്രാഞ്ച് ചെയ്തിരുന്നു. കള്ളനോട്ടടി രാജ്യദ്രോഹക്കുറ്റമാണ്. എന്നാല്‍ പ്രതികള്‍ക്കെതിരേ ഇത്തരത്തിലുള്ള യാതൊരു കുറ്റങ്ങളും ചുമത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക